‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ക​ട​ലാ​സ് ക​ഷ​ണം മാ​ത്രം’; എ​സ്. ജ​യ​ശ​ങ്ക​ർ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ലാ​ത്ത കു​റ​ച്ച് ക​ട​ലാ​സ് ക​ഷ​ണം മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് നാ​നൂ​റ് സീ​റ്റ് ല​ഭി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണം തോ​ൽ​വി ഭ​യ​ന്നു​കൊ​ണ്ടു​ള്ള​താ​ണെ​ന്നും ബി​ജെ​പി ഇ​ത്ത​വ​ണ നാ​നൂ​റ് സീ​റ്റു​ക​ൾ ക​ട​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് സ​മ്മ​തി​ച്ച​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

യു​പി​എ ഭ​ര​ണ​കാ​ല​ത്ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ രാ​ഹു​ൽ ഗാ​ന്ധി അ​വ​ഹേ​ളി​ച്ചു. പാ​ർ​ട്ടി ഒ​രു കു​ടും​ബ സം​രം​ഭ​മാ​യ​തി​നാ​ലാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ഈ ​അ​വ​സ്ഥ​വ​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ജ​യ​ശ​ങ്ക​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു

Related posts

Leave a Comment