കോ​വി​ഡ്-19 മരണം; ജിദ്ദയിൽ മല്ലപ്പള്ളി സ്വദേശിയും ദുബായിൽ ആലുവ സ്വദേശിയം മരിച്ചു


പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ജി​ദ്ദ​യി​ൽ മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി വാ​യ്പൂ​ര് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ഹ​മ്മ​ദ് സാ​ലി​യു​ടെ മ​ക​ൻ പി.​എ. താ​ജു​ദ്ദീ​നാ​ണ് (52) മ​രി​ച്ച​ത്.

സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക​ൻ: തൗ​ഫീ​ഖ്. മാ​താ​വ്: ഫാ​ത്തി​മ. പ​രേ​ത​ൻ കെഎം​സി​സി, പ​ത്ത​നം​തി​ട്ട ജി​ല്ലാ​സം​ഗ​മം എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മു​സ്്‌ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. അ​ബ്ദു​ൾ റ​ഹ്്മാ​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.

ആ​ലു​വ സ്വ​ദേ​ശി​ ദുബായിൽ മരിച്ചു
ആ​ലു​വ: ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് വ​സ്ത്ര വ്യാ​പാ​രി മ​രി​ച്ചു. ആ​ലു​വ കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ഹ​സ​ൻ മി​യ (51) ആ​ണ് മ​രി​ച്ച​ത്.
രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​സ​ൻ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ദു​ബാ​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ശ​ങ്ക​ര​ൻ​കു​ഴി പ​രേ​ത​നാ​യ അ​ലി​യു​ടേ​യും ജ​മീ​ല​യു​ടേ​യും മ​ക​നാ​ണ്. സു​ലൈ​ഖ​യാ​ണ് ഭാ​ര്യ. ഡോ.​ആ​മി​ന, ഡോ.​ഹ​ലീ​മ, മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: മു​ഹാ​സി​ഫ് (മ​സ്ക​റ്റ്), ഫ​ർ​ഹാ​ൻ (ഖ​ത്ത​ർ). ആ​ലു​വ​യി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​രി​ക​ളാ​യ എ​സ്.​എ. ബ​ഷീ​ർ, എ​സ്.​എ. ശു​ക്കൂ​ർ, എ​സ്.​എ. രാ​ജ​ൻ (റി​പ്പോ​ർ​ട്ട​ർ, മം​ഗ​ളം ആ​ലു​വ) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ഒ​രു വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ‘ദു​ബാ​യ്ക്കാ​ര​ൻ’ എ​ന്ന സി​നി​മ നി​ർ​മി​ക്കു​ക​യും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment