ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട: 29 പേ​രെ വ​ധി​ച്ചു; മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു

കാ​ങ്കേ​ർ: ഛത്തീ​സ്ഗ​ഡി​ൽ 29 മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. കാ​ങ്കേ​ർ ജി​ല്ല​യി​ലെ ഹാ​പാ​ടോ​ല വ​ന​മേ​ഖ​ല​യി​ൽ ​ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ബി​എ​സ്എ​ഫ്, ഡി​സ്‌​ട്രി‌​ക്ട് റി​സ​ർ​വ് ഗാ​ർ​ഡ് (ഡി​ആ​ർ​ജി) എ​ന്നി​വ സം​യു​ക്ത​മാ​യാ​ണു മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട 29 മാ​വോ​യി​സ്റ്റു​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

ഏ​റ്റു​മു​ട്ട​ലി​നി​ടെ മൂ​ന്നു സു​ര​ക്ഷാ സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. എ​കെ 47, എ​സ്എ​ൽ​ആ​ർ, ഇ​ൻ​സാ​സ് .303 റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ൻ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു​വെ​ന്ന് ബ​സ്ത​ർ റേ​ഞ്ച് ഐ​ജി പി. ​സു​ന്ദ​ർ​രാ​ജ് പ​റ​ഞ്ഞു.

സി​പി​ഐ (മാ​വോ​യി​സ്റ്റ്) സം​ഘ​ട​ന​യു​ടെ നോ​ർ​ത്ത് ബ​സ്ത​ർ ഡി​വി​ഷ​നി​ലെ സീ​നി​യ​ർ കേ​ഡ​ർ​മാ​രാ​യ ശ​ങ്ക​ർ, ല​ളി​ത, രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്. പ​ട്രോ​ളിം​ഗി​നി​ടെ ഇ​രു കൂ​ട്ട​രും രൂ​ക്ഷ​മാ​യി ഏ​റ്റു​മു​ട്ടി.​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ശ​ങ്ക​ർ റാ​വു​വും ഉ​ൾ​പ്പെ​ടു​ന്നു. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 25 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ രാ​ത്രി​യും തു​ട​ർ​ന്നു. ഈ ​വ​ർ​ഷം ബ​സ്ത​ർ മേ​ഖ​ല​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലാ​യി 79 മാ​വോ​യി​സ്റ്റു​ക​ളാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഈ ​മാ​സം ആ​ദ്യം ബി​ജാ​പു​ർ ജി​ല്ല​യി​ൽ 13 മാ​വോ​യി​സ്റ്റു​ക​ൾ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബ​സ്ത​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ങ്കേ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടെ​ടു​പ്പ്.

Related posts

Leave a Comment