സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണോ? അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടുന്ന ഹാ​ക്ക​ര്‍​മാ​രെ കരുതിയിരിക്കുക; ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്


സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള ആ​ളാ​ണോ നി​ങ്ങ​ള്‍? എ​ങ്കി​ല്‍ അ​ല്‍​പ്പ​മൊ​ന്നു ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ​വ​രു​ടെ പേ​ജു​ക​ള്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടു​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത​മാ​യി അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മ​ല്ല,

വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കു​വേ​ണ്ടി സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

ത​ട്ടി​പ്പു രീ​തി ഇ​ങ്ങ​നെ
ഹാ​ക്ക​ര്‍​മാ​ര്‍ ഫേ​സ്ബു​ക്ക്, വാ​ട്‌​സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യു​ടേ​തി​നു സ​മാ​ന​മാ​യ കൃ​ത്രി​മ വെ​ബ്‌​സൈ​റ്റ് സൃ​ഷ്ടി​ക്കും.

ഇ​ന്‍​ഫ്‌​ളൂ​വ​ന്‍​സ​ര്‍​മാ​ര്‍ ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ​യി​ലെ ഉ​ള്ള​ട​ക്കം, സം​ഗീ​തം എ​ന്നി​വ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ ക​മ്യൂ​ണി​റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല എ​ന്നും മോ​ണി​റ്റൈ​സേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, കോ​പ്പി​റൈ​റ്റ് നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ണി​ച്ചു​മാ​യി​രി​ക്കും ത​ട്ടി​പ്പു​കാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണെ​ന്നു ക​രു​തി ഉ​പ​യോ​ക്താ​ക്ക​ള്‍ അ​തി​ല്‍ ക്ലി​ക്ക് ചെ​യ്യും. ശ​രി​യാ​യ സ​ന്ദേ​ശ​ങ്ങ​ളെ​ന്നു തെ​റ്റി​ധ​രി​ച്ച് അ​വ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തോ​ടെ യൂ​സ​ര്‍​നെ​യിം, പാ​സ് വേ​ഡ് എ​ന്നി​വ ത​ട്ടി​പ്പു​കാ​ര്‍ നേ​ടി​യെ​ടു​ക്കും.

അ​തു​വ​ഴി സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്റി​ലു​ക​ളു​ടെ നി​യ​ന്ത്ര​ണം അ​വ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യും.ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ക്കു​ന്ന സോ​ഷ്യ​ല്‍​മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ള്‍ തി​രി​കെ​കി​ട്ടു​ന്ന​തി​ന് വ​ന്‍ തു​ക​യാ​യി​രി​ക്കും ഹാ​ക്ക​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക.

ത​ട്ടി​യെ​ടു​ത്ത അ​ക്കൗ​ണ്ടു​ക​ള്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് പ​ണം, അ​വ​ര്‍ അ​യ​ച്ചു ന​ല്‍​കു​ന്ന ക്രി​പ്‌​റ്റോ ക​റ​ന്‍​സി വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​നാ​ണ് ഉ​പ​യോ​ക്താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​തു ശ്ര​ദ്ധി​ക്കാം
4സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ൻഡിലു​ക​ള്‍​ക്കും അ​തി​നോ​ട് ബ​ന്ധ​പ്പെ​ടു​ത്തി​യ ഇ-​മെ​യി​ല്‍ അ​ക്കൗ​ണ്ടി​നും സു​ദൃ​ഢ​മാ​യ പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ക്കു​ക. അ​വ അ​ടി​ക്ക​ടി മാ​റ്റ​ണം. പാ​സ്‌​വേ​ഡു​ക​ള്‍ എ​ഴു​തി സൂ​ക്ഷി​ക്കാ​തെ ഓ​ര്‍​മ​യി​ല്‍ വ​യ്ക്കു​ക.

4മൊ​ബൈ​ല്‍​ഫോ​ണ്‍, ലാ​പ്‌​ടോ​പ്പ്, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തു​പോ​ലെ, ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ലോ​ഗി​ന്‍ ചെ​യ്തി​രി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും സു​ര​ക്ഷി​ത​മാ​ക്ക​ണം.

4സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് ദ്വി​ത​ല സു​ര​ക്ഷ (Two Step Verification) ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഗൂ​ഗി​ള്‍ ഓ​ഥ​ന്‍റികേ​റ്റ​ര്‍ പോ​ലു​ള്ള സോ​ഫ്റ്റ് വെ​യ​റു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക.

4സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ട് ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഇ-​മെ​യി​ല്‍, മെ​സ​ഞ്ച​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഡ​യ​റ​ക്ട് തു​ട​ങ്ങി​യ​വ​യി​ല്‍ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ടും മൊ​ബൈ​ല്‍​ഫോ​ണി​ല്‍ വ​രു​ന്ന എ​സ്എം​എ​സ് സ​ന്ദേ​ശ​ങ്ങ​ളോ​ടും സൂ​ക്ഷ്മ​ത​യോ​ടെ പ്ര​തി​ക​രി​ക്കു​ക.

അ​നാ​വ​ശ്യ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്കു​ചെ​യ്യ​രു​ത്. 4സോ​ഷ്യ​ല്‍​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍, ലി​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ വെ​ബ്‌​സൈ​റ്റ് വി​ലാ​സം (യു​ആ​ര്‍​എ​ല്‍) പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക.

Related posts

Leave a Comment