വീ​ടി​ന് സ​മീ​പ​ത്ത് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ  എ​ൻ​സി​പി നേ​താ​വ് വി​നോ​ദ് പു​ഞ്ച​ച്ചി​റ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; അനുശോചിച്ച് നേതാക്കൾ


ചേ​ർ​ത്ത​ല: എ​ൻ​സി​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 9-ാം വാ​ർ​ഡി​ൽ പു​ഞ്ച​ചി​റ​യി​ൽ വി​നോ​ദ് പു​ഞ്ച​ച്ചി​റ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ വീ​ടി​ന് സ​മീ​പ​ത്ത് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, എ​ൻ​സി​പി ജി​ല്ലാ സെ​ക്ര​ട്ട​റി, ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ​യും കാ​ഞ്ച​ന​വ​ല്ലി​യു​ടെ​യും മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശോ​ക​ൻ, ഷൈ​ല, പ്ര​സ​ന്ന​കു​മാ​രി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ. വി​നോ​ദ് പു​ഞ്ച​ച്ചി​റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യും, ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും അ​നു​ശോ​ചി​ച്ചു.

Related posts