പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ.​ബൈ​ജു ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് വ​ന്ന​തി​നു​ശേ​ഷം മാ​ത്രം ഹാ​ജ​രാ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ബൈ​ജു​വി​ന്‍റെ നി​ല​പാ​ട്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘം നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ബൈ​ജു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ബൈ​ജു​വി​നെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ജു​വി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ്.

Related posts

Leave a Comment