വി​വാ​ഹ​ത്തി​ന് മു​മ്പ് അ​മ്മ​യാ​കാന്‍ ​ശ്ര​മി​ച്ചു, ര​ണ്ട് ത​വ​ണ ഐ​വി​എ​ഫ് ന​ട​ത്തി; സ്വ​ര ഭാ​സ്‌​ക​ര്‍

വ്യ​ക്തി​ജീ​വി​ത​ത്തി​ലും ക​രി​യ​റി​ലും ബോ​ൾ​ഡ് ആ​യ നി​ല​പാ​ടു​ക​ൾ​ക്ക് പേ​രു​കേ​ട്ട സ്വ​ര, വി​വാ​ഹം ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് തോ​ന്നി​യ ഒ​രു ഘ​ട്ട​ത്തി​ൽ സ്വ​ന്തം ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ‘റൈ​സ് ആ​ൻ​ഡ് ഫോ​ൾ’ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് തു​റ​ന്നു​പ​റ​ഞ്ഞ​ത്.

വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ലും അ​മ്മ​യാ​യി കു​ടും​ബ​മാ​യി ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു എ​ന്നാ​ണ് സ്വ​ര ഭാ​സ്ക​ർ പ​റ​ഞ്ഞ​ത്. വി​വാ​ഹം എ​ന്നൊ​ന്ന് ജീ​വി​ത​ത്തി​ലു​ണ്ടാ​കി​ല്ലെ​ന്ന് സ്വ​ര തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷെ അ​മ്മാ​യാ​വു​ക​യെ​ന്ന​ത് സ്വ​ര​യു​ടെ സ്വ​പ്‌​ന​മാ​യി​രു​ന്നു.

മു​പ്പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ലാ​ണ് വി​വാ​ഹം ക​ഴി​ക്കാ​തെ ത​ന്നെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യോ ദ​ത്തെ​ടു​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് സ്വ​ര എ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച് ത​ന്‍റെ അ​ച്ഛ​നേ​യും അ​മ്മ​യേ​യും സ​മ്മ​തി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചും സ്വ​ര സം​സാ​രി​ക്കു​ന്നു​ണ്ട്. ”ഞാ​ന്‍ ഐ​വി​എ​ഫ് ചെ​യ്യാ​ന്‍ ഓ​ക്കെ​യാ​യി​രു​ന്നു. അ​ച്ഛ​നേ​യും അ​മ്മ​യേ​യും സ​മ്മ​തി​പ്പി​ച്ചി​രു​ന്നു. എ​ന്‍റെ ക​ല്യാ​ണം ന​ട​ക്കി​ല്ല, ഐ​വി​എ​ഫി​ലൂ​ടെ അ​മ്മ​യാ​കാ​മെ​ന്ന് ക​രു​തി. പാ​വം എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ഇ​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്, പ​ക്ഷെ നി​ന്‍റെ ഇ​ഷ്ട​ത്തി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് പ​റ​ഞ്ഞു” എ​ന്നാ​ണ് സ്വ​ര പ​റ​ഞ്ഞ​ത്.

പി​ന്നാ​ലെ താ​ന്‍ ര​ണ്ട് ത​വ​ണ ഐ​വി​എ​ഫ് ചി​കി​ത്സ ന​ട​ത്തി​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ”എ​നി​ക്ക് ഒ​രു കു​ഞ്ഞി​നെ വേ​ണ​മാ​യി​രു​ന്നു. ഞാ​ന്‍ ര​ണ്ട് ത​വ​ണ ഐ​വി​എ​ഫ് ചെ​യ്തു. പ​ക്ഷെ പ​രാ​ജ​യ​പ്പെ​ട്ടു” എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ഇ​ൻ​ജ​ക്ഷ​നും ക​ടു​ത്ത ഹോ​ർ​മോ​ൺ ചി​കി​ത്സ​ക​ളും അ​ട​ങ്ങി​യ ര​ണ്ട് ഐ​വി​എ​ഫ് സൈ​ക്കി​ളു​ക​ൾ ന​ടി പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ, ഇ​വ ര​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. ഹോ​ർ​മോ​ൺ ഇ​ൻ​ജ​ക്ഷ​നു​ക​ൾ കാ​ര​ണം ശ​രീ​രം ത​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഐ​വി​എ​ഫ് ട്രീ​റ്റ്മെ​ന്‍റ് വേ​ണ്ട​ന്നു​വ​ച്ച​ത് എ​ന്നാ​ണ് സ്വ​ര പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് 2023 ല്‍ ​രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നാ​യ ഫ​ഹ​ദ് അ​ഹ​മ​ദി​നെ സ്വ​ര വി​വാ​ഹം ക​ഴി​ച്ചു. പി​ന്നാ​ലെ 2023 സെ​പ്റ്റം​ബ​ര്‍ 23 ഇ​രു​വ​രു​ടേ​യും മ​ക​ള്‍ റാ​ബി​യ രാ​മ അ​ഹ്മ​ദ് ജ​നി​ച്ചു.

Related posts

Leave a Comment