ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി കെ​ട്ടി ട്രാ​ക്കി​ൽ നൃ​ത്തം; റീ​ൽ​സ് മോ​ഹ​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം, വീ​ഡി​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നു​മാ​യി എ​ന്തു​ചെ​യ്യാ​നും മ​ടി​ക്കാ​ത്ത പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി​യു​ടെ മു​ന്താ​ണി കെ​ട്ടി​യി​ട്ട ശേ​ഷം റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് യു​വ​തി ന​ട​ത്തി​യ സി​നി​മാ​റ്റി​ക് നൃ​ത്ത​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തും.

സാ​രി ധ​രി​ച്ച് സ​ൺ​ഗ്ലാ​സും വെ​ച്ച് ട്രെ​യി​ൻ എ​ഞ്ചി​നി​ൽ സാ​രി​യു​ടെ ഒ​രു അ​ഗ്രം കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് യു​വ​തി ട്രാ​ക്കി​ൽ ഇ​റ​ങ്ങി നൃ​ത്തം ചെ​യ്ത​ത്. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

‘ദ ​ന​ള​ന്ദ ഇ​ൻ​ഡ​ക്സ്’ എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “കു​റ​ച്ച് ലൈ​ക്കു​ക​ൾ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കു​മാ​യി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും നാ​ണ​ക്കേ​ടും പോ​ലും പ​ണ​യം വെ​ക്കു​ക​യാ​ണ്” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

 

Related posts

Leave a Comment