കൃപയുടെ നിറവിൽ മോണ്‍. തോമസ് ആനിമൂട്ടിലിന്‍റെ മെത്രാഭിഷേകം

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ന്‍ മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍​ക്ക് കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച്ബി​ഷ​പ്പും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തി​രു​വ​ല്ല ആ​ര്‍​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ല്‍​കും.

തീ​ക്ഷ്ണ​മ​തി​യാ​യ അ​ജ​പാ​ല​ക​ന്‍
(ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, വി​കാ​രി ജ​ന​റാ​ള്‍, കോ​ട്ട​യം അ​തി​രൂ​പ​ത)

ത​നി​ക്ക് ഏ​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന ദൈ​വ​ജ​ന​ത്തെ സ​ഭ​യോ​ടു ചേ​ര്‍​ത്തു​നി​ര്‍​ത്തി സ്വ​ര്‍​ഗ​രാ​ജ്യം ല​ക്ഷ്യ​മാ​ക്കി ന​യി​ക്കു​ക​യെ​ന്ന ഇ​ട​യ​ദൗ​ത്യം മേ​ല്‍​പ്പ​ട്ട ശു​ശ്രൂ​ഷ​യി​ലൂ​ടെ നി​ര്‍​വ​ഹി​ക്കാ​ന്‍ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്ത മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് പ്രാ​ര്‍​ത്ഥ​നാ​നി​ര്‍​ഭ​ര​മാ​യ ആ​ശം​സ​ക​ള്‍ നേ​രു​ന്നു.

പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ല്‍ നാ​ളി​തു​വ​രെ ഏ​ല്‍​പ്പി​ക്ക​പ്പെ​ട്ട വൈ​വി​ധ്യ​ങ്ങ​ളാ​യ ദൗ​ത്യ​ങ്ങ​ള്‍ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും നി​ര്‍​വ​ഹി​ച്ച ച​രി​ത്ര​മാ​ണ് മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നു​ള്ള​ത്. വി​കാ​രി എ​ന്ന നി​ല​യി​ല്‍ അ​ജ​ഗ​ണ​ങ്ങ​ളെ ന​യി​ക്കു​ന്ന​തി​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ പ്രാ​ഗ​ത്ഭ്യം വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ആ​രാ​യി​രി​ക്ക​ണം ഒ​രു അ​ജ​പാ​ല​ക​ന്‍ എ​ന്ന വ്യ​ക്ത​മാ​യ ദ​ര്‍​ശ​നം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​ട​വ​ക ശു​ശ്രൂ​ഷ​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ജ​യ​ത്തി​ന്റെ അ​ടി​സ്ഥാ​നം ഈ ​ദ​ര്‍​ശ​ന​മാ​ണെ​ന്നാ​ണ് ഞാ​ന്‍ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​ത്. അ​ച്ച​ട​ക്ക​മു​ള്ള​തും കൃ​ത്യ​ത​യു​ള്ള​തു​മാ​യ ജീ​വി​ത​ശൈ​ലി​യും അ​നു​ദി​ന ജീ​വി​ത​ച​ര്യ​ക​ളും മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

എ​ല്ലാ കാ​ര്യ​ങ്ങ​ളും കൃ​ത്യ​ത​യോ​ടും വ്യ​ക്ത​ത​യോ​ടും കൂ​ടി ആ​ദ്യം​ത​ന്നെ പ്ലാ​ന്‍ ചെ​യ്യും. ത​ന്നി​ല്‍ ഏ​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന അ​ജ​ഗ​ണ​ത്തി​ന്റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന​തി​നും വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഭ​വ​ന സ​ന്ദ​ര്‍​ശ​നം ഇ​ട​വ​ക​ക​ളി​ല്‍ അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കും. ത​ന്‍റെ അ​ജ​ഗ​ണ​ത്തെ ശ്ര​ദ്ധി​ക്കു​ന്ന​തി​ലും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന​തി​ലു​മു​ള്ള സ​വി​ശേ​ഷ​മാ​യ ഒ​രു ക​ഴി​വ് ഇ​ട​വ​ക​ശു​ശ്രൂ​ഷ​ക​ളി​ല്‍ ആ​നി​മൂ​ട്ടി​ല്‍ അ​ച്ച​ന് സ്വ​ന്ത​മാ​യി​രു​ന്നു. ഇ​ട​വ​ക​ക​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.

ഇ​ട​വ​ക​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ പ്രാ​യ​മാ​യ​വ​ര്‍​വ​രെ, ത​ന്നെ സ​മീ​പി​ക്കു​മ്പോ​ഴു​ള്ള ആ ​ചെ​റു​പു​ഞ്ചി​രി​യും, പേ​രു​ചൊ​ല്ലി വി​ളി​ച്ചു​ള്ള ആ​ത്മ​ബ​ന്ധ​വും അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​ഞ്ഞ​വ​ര്‍​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. എ​ല്ലാ​വ​രെ​യും പേ​രു​ചൊ​ല്ലി വി​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് വെ​റും ഓ​ര്‍​മ​ശ​ക്തി​യാ​യി​രു​ന്നി​ല്ല, ഹൃ​ദ​യ​ത്തി​ല്‍​നി​ന്നു​ള്ള ക​രു​ത​ലാ​ണ്. ഓ​രോ വ്യ​ക്തി​യെ​യും വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​നും, അ​വ​രു​ടെ കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍ ഓ​ര്‍​മി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കും. ആ​രെ​യും അ​ക​റ്റി നി​ര്‍​ത്താ​തെ, എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മ്പോ​ഴും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​തെ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യും ചെ​യ്യും. ര​ണ്ട് അ​ഭി​പ്രാ​യ​ത്തി​ന് ഇ​ടം കൊ​ടു​ക്കാ​തെ, കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും ന​ട​പ്പാ​ക്കാ​നും അ​ദ്ദേ​ഹം കാ​ണി​ച്ച ആ​ര്‍​ജ​വം ഇ​ട​വ​ക​ക​ളു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ര്‍​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

മെ​ത്രാ​ന്‍റെ ദൗ​ത്യ​ത്തി​നു പൊ​തു​വി​ല്‍ മൂ​ന്നു ത​ല​ങ്ങ​ളു​ണ്ട്. ദൈ​വ​ജ​ന​ത്തെ വി​ശു​ദ്ധീ​ക​രി​ക്കു​ക, പ്ര​ബോ​ധി​പ്പി​ക്കു​ക, രൂ​പ​ത​യെ​യും ദൈ​വ​ജ​ന​ത്തെ​യും ന​യി​ക്കു​ക. ഈ ​മൂ​ന്ന് ദൗ​ത്യ​ങ്ങ​ളു​ടെ​യും വി​ത്തു​ക​ള്‍ മോ​ണ്‍. ആ​നി​മൂ​ട്ടി​ലി​ന്‍റെ വൈ​ദി​ക​ജീ​വി​ത​ത്തി​ല്‍ നേ​ര​ത്തെ​ത​ന്നെ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വൈ​ദി​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യം മ​നു​ഷ്യ​രെ ദൈ​വ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഔ​പ​ചാ​രി​ക മ​ത​ജീ​വി​ത​ത്തി​ന​പ്പു​റം, മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് അ​വ​രോ​ടൊ​പ്പം ആ​യി​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ത​ന്നെ സ​മീ​പി​ക്കു​ന്ന​വ​ര്‍​ക്ക് അ​ദ്ദേ​ഹം സം​ല​ഭ്യ​നാ​യി​രു​ന്നു.

മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലും സൗ​ഹൃ​ദ​ങ്ങ​ള്‍ ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​ലും ഏ​റെ ശ്ര​ദ്ധി​ക്കും. കൂ​ടാ​തെ ന​ല്ല ഒ​രു കേ​ള്‍​വി​ക്കാ​ര​നും, ശാ​ന്ത​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ പ്രാ​പ്ത​നു​മാ​ണ്. ദൈ​വം ന​ല്‍​കി​യ ഈ​ക​ഴി​വു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി അ​ര്‍​പ്പ​ണ​ബോ​ധ​ത്തോ​ടെ നി​ര്‍​വ​ഹി​ച്ച​തി​നാ​ലാ​ണ് താ​ന്‍ ശു​ശ്രൂ​ഷ​ചെ​യ്ത വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും മി​ക​വാ​ര്‍​ന്ന പ്ര​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള ന​ല്ല ഒ​രു ഭ​ര​ണ​ക​ര്‍​ത്താ​വും ടീം ​ലീ​ഡ​റു​മാ​യി വി​ജ​യി​ക്കു​വാ​ന്‍ നി​യു​ക്ത പി​താ​വി​ന് സാ​ധി​ച്ച​ത്.

മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ ക​ര്‍​ഷ​ക ഭ​വ​ന​ത്തി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന്, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നോ​വും വേ​വും അ​റി​യാ​വു​ന്ന​തി​നാ​ല്‍​ത​ന്നെ ചോ​ര പൊ​ടി​യു​ന്ന ത​മ്പു​രാ​ന്‍റെ മു​ഖം ഏ​വ​രി​ലും ദ​ര്‍​ശി​ച്ച് ത​നി​ക്കേ​ല്‍​പ്പി​ക്ക​പ്പെ​ട്ട ദൈ​വ​ജ​ന​ത്തെ ഒ​ന്നാ​യി ചേ​ര്‍​ത്തു​പി​ടി​ച്ച് ദൈ​വം കൃ​പ​യാ​യി ന​ല്കി​യ ഇ​ട​യ​ദൗ​ത്യം ദൈ​വ​മ​ഹ​ത്വ​ത്തി​നും ദൈ​വ​ജ​ന​ത്തി​ന്റെ ന​ന്മ​യ്ക്കു​മാ​യി നി​ര്‍​ഭ​യം എ​ളി​മ​യോ​ടെ നി​ര്‍​വ​ഹി​ക്കു​വാ​ന്‍ മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നു സാ​ധി​ക്കും.

നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യം പേ​റു​ന്ന ക്‌​നാ​നാ​യ സ​മു​ദാ​യം, കാ​ലാ​കാ​ല​ങ്ങ​ളാ​യി നെ​ഞ്ചോ​ടു ചേ​ര്‍​ത്തു കാ​ത്തു​സൂ​ക്ഷി​ച്ചു പ​ക​ര്‍​ന്നു​ത​ന്ന ആ​ചാ​ര​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും മു​റു​കെ പി​ടി​ച്ചു​കൊ​ണ്ടും, കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ടും സ്‌​നേ​ഹ​ത്തി​ലും ഐ​ക്യ​ത്തി​ലും ദൈ​വാ​ശ്ര​യ​ബോ​ധ​ത്തി​ലും ദൈ​വ​ജ​ന​ത്തെ ന​യി​ക്കു​വാ​ന്‍ നി​യു​ക്ത പി​താ​വി​ന് സാ​ധി​ക്ക​ട്ടെ. മേ​ല്‍​പ്പ​ട്ട​ശു​ശ്രൂ​ഷ​യി​ല്‍ എ​ല്ലാ​വി​ധ​മാ​യ ന​ന്മ​ക​ളും ദൈ​വാ​നു​ഗ്ര​ഹ​വും ഹൃ​ദ​യ​പൂ​ര്‍​വ്വം ആ​ശം​സി​ക്കു​ന്നു.

ക​ര്‍​മ്മ​നി​ര​ത​മാ​യ പൗ​രോ​ഹി​ത്യ ജീ​വി​തം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്‍

(റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത്, സി.​ഇ.​ഒ & ഡ​യ​റ​ക്ട​ര്‍, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍)

കാ​ര്യ​ക്ഷ​മ​ത​യും വി​വേ​ക​വും ഇ​ഴ​ചേ​ര്‍​ന്ന അ​പൂ​ര്‍​വ്വ ഭ​ര​ണ​മി​ക​വി​ന്‍റെ മാ​തൃ​ക​യാ​ണ് കോ​ട്ട​യം ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ന്‍ അ​ഭി. മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ പി​താ​വ്. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ദ ​ഹോ​ളി ക്രോ​സ്സി​ല്‍ നി​ന്ന് കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ നേ​ടി​യ ലൈ​സ​ന്‍​ഷ്യേ​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​പ​ര​മാ​യ നേ​തൃ​പാ​ട​വ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ ഒ​ന്നാ​ണ്.
ഇ​ട​വ​ക വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യു​ടെ തു​ട​ക്കം. പു​ളി​ഞ്ഞാ​ല്‍ ഇ​ട​വ​ക​യി​ലെ സേ​വ​ന​ത്തി​ന് ശേ​ഷം അ​തി​രൂ​പ​താ മെ​ത്രാ​നാ​യി​രു​ന്ന അ​ഭി​വ​ന്ദ്യ മാ​ര്‍ കു​ര്യാ​ക്കോ​സ് കു​ന്ന​ശ്ശേ​രി പി​താ​വി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും തു​ട​ര്‍​ന്ന് അ​തി​രൂ​പ​ത​യു​ടെ ചാ​ന്‍​സ​ല​റാ​യും അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ സൂ​ക്ഷി​പ്പും നി​യ​മ​ന​ട​പ​ടി​ക​ളും ഭ​ര​ണ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​പോ​ലെ നി​ര്‍​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ന​ന്‍ നി​യ​മ​ത്തി​ലു​ള്ള അ​റി​വ് വ​ലി​യൊ​രു ക​രു​ത്താ​യി മാ​റി. വി​വാ​ഹ ട്രൈ​ബ്യൂ​ണ​ലി​ന്റെ ജ​ഡ്ജി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ത​ന്റെ നീ​തി​ന്യാ​യ​പ​ര​മാ​യ മി​ക​വ് തെ​ളി​യി​ച്ചു.
ഉ​ഴ​വൂ​ര്‍ ഫൊ​റോ​ന​യി​ല്‍ അ​ഞ്ചു വ​ര്‍​ഷ​വും ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന​യി​ല്‍ ഒ​മ്പ​തു മാ​സ​വും ഫൊ​റോ​നാ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, നി​ര​വ​ധി ഇ​ട​വ​ക​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ഇ​ട​യ​ശു​ശ്രൂ​ഷ​യും ഭ​ര​ണ​നി​ര്‍​വ​ഹ​ണ​വും വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി.
പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും പ്രെ​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട് അ​തി​രൂ​പ​ത​യു​ടെ സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ക്ക​ല്‍ പ്ര​ക്രി​യ​ക​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ പ​ങ്കാ​ളി​യാ​യി.
മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ പ്രൊ​ക്യു​റേ​റ്റ​റാ​യും ക​ണ്ണൂ​ര്‍ ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റാ​യും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ച ചു​മ​ത​ല​ക​ള്‍ ഭ​ര​ണ​പാ​ട​വ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
2003 മു​ത​ല്‍ 2008 വ​രെ അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സി​ല്‍ ഓ​ഫ് ചി​ക്കാ​ഗോ എ​പാ​ര്‍​ക്കി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ലോ​സ് ആ​ഞ്ച​ല​സ്, ന്യൂ​യോ​ര്‍​ക്ക്, ന്യൂ ​ജേ​ഴ്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്‌​നാ​നാ​യ മി​ഷ​നു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. സാം​സ്‌​കാ​രി​ക​മാ​യ വൈ​വി​ധ്യ​ങ്ങ​ളും ഭാ​ഷാ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും നി​റ​ഞ്ഞ വി​ദേ​ശ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും ഭ​ര​ണ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​റ​വേ​റ്റാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.
കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​രം​ഗ​ത്ത് പ​തി​നൊ​ന്നു വ​ര്‍​ഷം നീ​ണ്ട ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ വ​ള​ര്‍​ച്ച​യു​ടെ സു​വ​ര്‍​ണ്ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. ഡ​യ​റ​ക്ട​ര്‍ എ​ന്ന നി​ല​യി​ല്‍ ദൈ​നം​ദി​ന ഭ​ര​ണം, സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ അ​ദ്ദേ​ഹം നി​ര്‍​ണ്ണാ​യ​ക നേ​തൃ​ത്വം ന​ല്‍​കി. പാ​രി​സ്ഥി​തി​ക അ​നു​മ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ങ്കീ​ര്‍​ണ്ണ​മാ​യ വി​പു​ലീ​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​തും ഈ ​കാ​ല​യ​ള​വി​ലാ​ണ്. സ​ഭാ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും ആ​ധു​നി​ക ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഒ​രു​പോ​ലെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് കാ​രി​ത്താ​സി​നെ ഒ​രു മ​ള്‍​ട്ടി സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി സ്ഥാ​പ​ന​മാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​പ​രി​ജ്ഞാ​നം നി​ര്‍​ണ്ണാ​യ​ക​മാ​യി.
2025 ഫെ​ബ്രു​വ​രി മു​ത​ല്‍ അ​തി​രൂ​പ​ത പ്രൊ – ​പ്രോ​ട്ടോ സി​ന്‍​സെ​ഞ്ചു​ല്ല​സ് (വി​കാ​രി ജ​ന​റ​ല്‍) ആ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മി​ക​വ് തെ​ളി​ഞ്ഞു​നി​ന്നു. അ​തി​രൂ​പ​ത​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ അ​ദ്ദേ​ഹം കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ച്ചു. കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ല്‍​കി.
കാ​ന​ന്‍ നി​യ​മ​ത്തി​ലു​ള്ള ആ​ഴ​മാ​യ അ​റി​വ്, മി​ക​ച്ച സം​ഘ​ട​നാ പാ​ട​വം, പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ക​രു​ത​ല്‍, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധം എ​ന്നി​വ​യെ​ല്ലാം ഒ​ത്തി​ണ​ങ്ങി​യ സ​മ​ഗ്ര​വ്യ​ക്തി​ത്വ​മാ​ണ് മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ പി​താ​വ്. സ​ഹാ​യ​മെ​ത്രാ​ന്‍ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ നി​യോ​ഗം കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​പ​ര​മാ​യ ക​രു​ത്ത് കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന് തീ​ര്‍​ച്ച​യാ​ണ്


മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ മ​ണ്ണി​ല്‍ നി​ന്നൊ​രു ഇ​ട​യ​ശ്രേ​ഷ്ഠ​ന്‍
(ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍, ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ ക​ണ്ണൂ​ര്‍)

ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​മു​ള്ള മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ല്‍ നി​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടു​ന്ന മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ നി​യ​മ​നം മ​ല​ബാ​ര്‍ ജ​ന​ത​യ്ക്ക് വി​ശേ​ഷി​ച്ച് ക്‌​നാ​നാ​യ കു​ടി​യേ​റ്റ ജ​ന​ത​യ്ക്ക് വ​ലി​യ സ​ന്തോ​ഷ​വും ആ​ത്മ​നി​ര്‍​വൃ​തി​യും ന​ല്‍​കു​ന്നു.
സെ​മി​നാ​രി​യി​ലെ പ​രി​ശീ​ല​ന​കാ​ലം മു​ത​ല്‍ അ​ടു​ത്ത​റി​യാ​വു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ലെ ന​ന്മ​യും വ്യ​ക്തി​പ​ര​മാ​യ ഗു​ണ​ങ്ങ​ളും ഉ​റ​പ്പു​ള്ള സൗ​ഹൃ​ദ​വും നി​ല​പാ​ടു​ക​ളി​ലെ ദൃ​ഢ​ത​യും തീ​രു​മാ​ന​ങ്ങ​ളി​ലെ ആ​ര്‍​ജ​വ​വും അ​ടു​ത്ത​റി​ഞ്ഞി​ട്ടു​ണ്ട്. ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ക്കാ​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ പ​രി​ഗ​ണി​ക്കാ​നും എ​പ്പോ​ഴും അ​ദ്ദേ​ഹം ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. ഇ​ട​പെ​ടു​ന്ന​വ​രോ​ട് അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന ക​രു​ത​ലും മാ​ന്യ​ത​യും പ​ക്വ​ത​യും പ്ര​ശം​സ​നീ​യ​മാ​ണ്. കൃ​ത്യ​ത​യോ​ടും സ​മ​യ​നി​ഷ്ഠ​യോ​ടും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടും കാ​ര്യ​ങ്ങ​ളെ യ​ഥാ​വി​ധി തി​രി​ച്ച​റി​ഞ്ഞ് ഭാ​വി മു​ന്നി​ല്‍​ക​ണ്ടു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പി​താ​വ് എ​പ്പോ​ഴും ത​ത്പ​ര​നാ​ണ്.
പി​താ​വ് ഒ​രു ന​ല്ല സം​ഭാ​ഷ​ക​നും അ​തി​ലേ​റെ കേ​ള്‍​വി​ക്കാ​ര​നും ശാ​ന്ത​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ പ്രാ​പ്ത​നു​മാ​ണെ​ന്ന കാ​ര്യം പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യേ​ണ്ട​തു​ത​ന്നെ. ഒ​രു ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന പി​താ​വി​ന് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നോ​വും ആ​വ​ലാ​തി​ക​ളും എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ദൈ​വ​ജ​ന​ത്തെ ചേ​ര്‍​ത്തു പി​ടി​ച്ച് ദൈ​വം കൃ​പ​യാ​യി ന​ല്‍​കി​യ മേ​ല്പ​ട്ട ശു​ശ്രൂ​ഷ ദൈ​വ​മ​ഹ​ത്വ​ത്തി​നും ജ​ന​ന​ന്മ​യ്ക്കു​മാ​യി നി​ര്‍​ഭ​യം നി​ര്‍​വ​ഹി​ക്കാ​ന്‍ പി​താ​വി​ന് സാ​ധി​ക്കും.
കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മ​ല​ബാ​ര്‍ റീ​ജി​യ​ണി​ന്‍റെ ആ​ത്മ​പാ​ല​ന കേ​ന്ദ്ര​മാ​യ ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്റ​റി​ന്‍റെ ഡ​യ​റ​ക്ട​റും മ​ല​ബാ​റി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ വി​ചാ​രി​പ്പു​കാ​ര​ന്‍ എ​ന്ന നി​ല​യി​ലും അ​ഞ്ചു വ​ര്‍​ഷ​ക്കാ​ലം ചെ​യ്ത സ്തു​ത്യ​ര്‍​ഹ​മാ​യ ശു​ശ്രൂ​ഷ​ക​ള്‍ വ​ള​രെ മ​ഹ​ത്ത​ര​വും ത്യാ​ഗ​പൂ​ര്‍​ണ​വും ഫ​ല​ദാ​യ​ക​വു​മാ​യി​രു​ന്നു. മ​ല​ബാ​റി​ലെ ജ​ന​ത്തി​ന്‍റെ അ​രി​ഷ്ട​ത​ക​ള്‍ മ​ന​സി​ലാ​ക്കി കാ​ലോ​ചി​ത​വും ഭാ​വി​യെ മു​ന്‍​നി​റു​ത്തി​യു​ള്ള കാ​ര്യ​ങ്ങ​ളും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ന്‍ അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.
വ​യ​നാ​ട്ടി​ല്‍ പു​ളി​ഞ്ഞാ​ല്‍ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ല്‍ വി​കാ​രി​യാ​യി​രു​ന്ന പി​താ​വ് അ​ന്ന​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും മ​റി​ക​ട​ന്ന് ഇ​ട​വ​ക​ജ​ന​ത്തെ ചേ​ര്‍​ത്തു നി​ര്‍​ത്തി വൈ​ദി​ക മ​ന്ദി​ര​വും മ​റ്റു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് കൊ​ടു​ത്ത ധീ​ര​മാ​യ നേ​തൃ​ത്വ​വും എ​ടു​ത്ത ത്യാ​ഗ​ങ്ങ​ളും ആ ​ഇ​ട​വ​ക​ജ​നം എ​ന്നും ന​ന്ദി​യോ​ടെ​യാ​ണ് അ​നു​സ്മ​രി​ക്കു​ന്ന​ത്.
വ്യ​ക്തി​ജീ​വി​ത​ത്തി​ന്‍റെ ന​ന്മ​യും അ​നു​ഭ​വ സ​മ്പ​ത്തും ദീ​ര്‍​ഘ​മാ​യ ആ​ജ​പാ​ല​ന പ​രി​ച​യ​വും ക്‌​നാ​നാ​യ ജ​ന​ത്തോ​ടു​ള്ള സ്‌​നേ​ഹ​വും വ​രും​നാ​ളു​ക​ളി​ല്‍ ത​ന്നെ ദൈ​വം ഭ​ര​മേ​ല്പി​ക്കു​ന്ന ദൗ​ത്യം കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ഇ​ട​വ​രു​ത്തും.
ക്‌​നാ​നാ​യ ജ​ന​ത​യ്ക്കു​വേ​ണ്ടി നാ​ളി​തു​വ​രെ ശു​ശ്രൂ​ഷ​ചെ​യ്ത പി​താ​വി​ല്‍ ലോ​ക​മാ​സ​ക​ല​മു​ള്ള ക്‌​നാ​നാ​യ ജ​ന​ത വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് അ​ര്‍​പ്പി​ക്കു​ന്ന​ത്.
അ​വ​രു​ടെ വി​ശ്വാ​സ​വും സ്വ​ത്വ​ബോ​ധ​വും പാ​ര​മ്പ​ര്യ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം അ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ന​ല്ല മാ​റ്റ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ. മ​ല​ബാ​റി​ലെ അ​നു​ഭ​വ​സ​മ്പ​ത്തും പ്ര​ത്യേ​ക​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​ടു​ത്ത​റി​യു​ന്ന ഒ​രി​ട​യ​ന്‍ എ​ന്ന നി​ല​യി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കും വി​ശി​ഷ്യ മ​ല​ബാ​റി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ആ​സൂ​ത്രി​ത​വും കാ​ലോ​ചി​ത​വു​മാ​യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പി​താ​വി​ന് സാ​ധി​ക്ക​ട്ടെ എ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു.


സാ​മൂ​ഹി​ക ദ​ര്‍​ശ​ന​വും സേ​വ​ന​വും കൈ​മു​ത​ലാ​ക്കി​യ ഇ​ട​യ​ന്‍
(ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍, കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി)

ചി​ല നി​യ​മ​ന​ങ്ങ​ള്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​യ​ര്‍​ച്ച മാ​ത്ര​മ​ല്ല. മ​റി​ച്ച് ജീ​വി​ത യാ​ത്ര​യി​ലൂ​ടെ ന​ട​ന്നു വ​ന്ന വ​ഴി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന അം​ഗീ​കാ​രം കൂ​ടി​യാ​ണ്. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ മെ​ത്രാ​നാ​യി മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത് അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ നി​മി​ഷ​മാ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മ​നു​ഷ്യ​സ്‌​നേ​ഹ​വും സ​ഭാ​ദ​ര്‍​ശ​ന​വും സ​മ​ന്വ​യി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​പു​തി​യ സ്ഥാ​ന​ല​ബ്ധി.
കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ ന​യി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ ഒ​രു സാ​മൂ​ഹി​ക ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ അ​ദ്ദേ​ഹം ക​ണ്ട​ത് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ക​ണ​ക്കു​ക​ളി​ലൂ​ടെ മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. ദ​രി​ദ്ര​നും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​നും ഭി​ന്ന​ശേ​ഷി​ക്കാ​ര​നും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​വും വി​ക​സ​ന​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളാ​ണെ​ന്ന ബോ​ധ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് ക​രു​ത്താ​യി.
കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ദി​ശാ​ബോ​ധം ന​ല്‍​കു​ക​യും അ​വ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ന്നും മു​ന്‍​പ​ന്തി​യി​ല്‍ നി​ന്നി​രു​ന്ന​ത് മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​വും സ​ഭാ​ത്മ​ക​മാ​യ ദ​ര്‍​ശ​ന​വു​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ നി​ന്ന് മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട​വ​രെ​യും ദ​രി​ദ്ര​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ക​രു​ത​ലി​ന്‍റെ സ​മീ​പ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടി​ന്‍റെ സ​വി​ശേ​ഷ​ത.
തു​ല്യ​നീ​തി, മാ​ന​വി​ക അ​ന്ത​സ്സ്, സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​ണ്. സ​ഹാ​യം ന​ല്‍​കു​ക എ​ന്ന​തി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​തെ, അ​വ​കാ​ശ​ബോ​ധ​ത്തോ​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും സ​മൂ​ഹ​ത്തി​ല്‍ മു​ന്നേ​റാ​ന്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ സ​മീ​പ​നം.
ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് നാം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്? എ​ന്ന ചോ​ദ്യം സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ നി​ല​കൊ​ള്ളു​മ്പോ​ഴാ​ണ് ഒ​രു പ്ര​സ്ഥാ​നം യ​ഥാ​ര്‍​ത്ഥ അ​ര്‍​ത്ഥ​ത്തി​ല്‍ സ​ഭ​യു​ടെ ദൗ​ത്യ​മാ​യി മാ​റു​ന്ന​ത്. ആ ​തി​രി​ച്ച​റി​വോ​ടെ​യാ​ണ് കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം സ​മീ​പി​ച്ച​തും ബ​ല​പ്പെ​ടു​ത്തി​യ​തും.
ദാ​രി​ദ്ര്യ​ത്തെ കേ​വ​ലം സാ​മ്പ​ത്തി​ക​മാ​യി കാ​ണാ​തെ, മ​നു​ഷ്യ​ന്‍റെ അ​ന്ത​സ്സി​നെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​യി കാ​ണു​ക​എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം. പ്ര​കൃ​തി​സ്‌​നേ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക ദ​ര്‍​ശ​ന​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​രു​ന്നു. മ​നു​ഷ്യ​ന്‍റെ ന​ന്മ​യും പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണ​വും പ​ര​സ്പ​രം വേ​ര്‍​തി​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന സ​ഭ​യു​ടെ സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടി​നോ​ട് ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.
മ​നു​ഷ്യ​നെ സം​ര​ക്ഷി​ക്കു​ന്ന​തും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തും ഒ​രേ ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടു മു​ഖ​ങ്ങ​ളാ​ണെ​ന്ന ബോ​ധ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക കാ​ഴ്ച്ച​പ്പാ​ടി​ന് വി​ശാ​ല​ത ന​ല്‍​കി. അ​തു​കൊ​ണ്ടു​ത​ന്നെ കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹി​ക​പാ​രി​സ്ഥി​തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം ഒ​രു ദി​ശാ​ബോ​ധ​മാ​യി നി​ല നി​ന്നി​രു​ന്നു. ഫ്രാ​ന്‍​സി​സ് പാ​പ്പ​യു​ടെ ‘ലൗ​ദാ​ത്തോ​സി’ എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തി​ലെ പാ​രി​സ്ഥി​തി​ക ദ​ര്‍​ശ​നം നെ​ഞ്ചി​ലേ​റ്റി​യാ​ണ് അ​ദ്ദേ​ഹം പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നേ​യും വീ​ക്ഷി​ച്ച​ത് .
ഒ​രു പ്ര​സി​ഡ​ന്റി​ന്‍റെ സാ​ന്നി​ധ്യം ഔ​പ​ചാ​രി​ക​മാ​യി മാ​ത്രം ഒ​തു​ങ്ങാ​തെ സൊ​സൈ​റ്റി​യു​ടെ പ​രി​പാ​ടി​ക​ളി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്‍​ഷി​ക മേ​ള​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ചൈ​ത​ന്യ കാ​ര്‍​ഷി​ക മേ​ള​യ്ക്കും സ്വാ​ശ്ര​യ​സം​ഘ മ​ഹോ​ത്സ​വ​ത്തി​നും എ​പ്പോ​ഴും നി​ര്‍​ലോ​ഭ​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും അ​ദ്ദേ​ഹം ന​ല്‍​കി വ​ന്നി​രു​ന്നു. ഒ​പ്പം വി​വി​ധ ദി​നാ​ച​ര​ണ​ങ്ങ​ളി​ലും അ​വ​ബോ​ധ പ​രി​പാ​ടി​ക​ളി​ലും സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും എ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ജീ​വ സാ​ന്നി​ദ്ധ്യ​വും സ​ഹ​ക​ര​ണ​വും കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളോ​ടും കെ.​എ​സ്.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​രോ​ടും നേ​രി​ട്ട് ഇ​ട​പ​ഴ​കു​വാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു, പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തെ​ക്കാ​ള്‍ അ​തി​ലൂ​ടെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ത്തി​നാ​ണ് അ​ദ്ദേ​ഹം പ്രാ​ധാ​ന്യം ന​ല്‍​കി​യ​ത്. സ്റ്റാ​ഫി​നോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ​മീ​പ​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒ​രു സ്ഥാ​പ​ന​ത്തി​ന്റെ യ​ഥാ​ര്‍​ത്ഥ ശ​ക്തി അ​തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളി​ലോ പ​ദ്ധ​തി​ക​ളി​ലോ അ​ല്ല, അ​വ​യ്ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നു​ഷ്യ​രി​ലാ​ണെ​ന്ന തി​രി​ച്ച​റി​വോ​ടെ ഓ​രോ​രു​ത്ത​രെ​യും പ​രി​ഗ​ണി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​ദ്ദേ​ഹം ചെ​യ്തി​രു​ന്നു. അ​ധി​കാ​ര​ത്തി​ന്റെ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു പ​ക​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​നി​ലേ​ക്കു​ള്ള അ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ച്ച നേ​തൃ​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം പി​ന്തു​ട​ര്‍​ന്നി​രു​ന്ന​ത്.
ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി പു​തി​യ ദൗ​ത്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍, കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്ക് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​ത്തോ​ടൊ​പ്പം ത​ങ്ങ​ളോ​ടൊ​പ്പം ന​ട​ന്ന ഒ​രു നേ​താ​വ് കൂ​ടു​ത​ല്‍ വി​ശാ​ല​മാ​യൊ​രു ശു​ശ്രൂ​ഷാ മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​രു​ന്ന​തി​ന്റെ സ​ന്തോ​ഷം കൂ​ടി​യാ​ണ്. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ അ​നു​ഭ​വ​വും മ​നു​ഷ്യ​ജീ​വി​ത​ത്തോ​ടു​ള്ള ക​രു​ത​ലും സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ത്തി​ലു​ള്ള ആ​ഴ​മാ​യ വി​ശ്വാ​സ​വും പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​വും ഇ​നി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ത്രാ​ന്‍ ശു​ശ്രൂ​ഷ​യ്ക്ക് കൂ​ടു​ത​ല്‍ വി​ശാ​ല​മാ​യ മാ​ന​വി​ക​ത ന​ല്‍​ക​ട്ടെ.
ഒ​രു ന​ല്ല മെ​ത്രാ​ന്‍ അ​ള്‍​ത്താ​ര​യി​ല്‍ മാ​ത്രം ദൈ​വ​ത്തെ കാ​ണു​ന്ന​വ​ന​ല്ല; മ​നു​ഷ്യ​ന്‍റെ ക​ണ്ണീ​രി​ലും പ്ര​തീ​ക്ഷ​യി​ലും ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ്. അ​ത്ത​ര​മൊ​രു തി​രി​ച്ച​റി​വോ​ടെ ദ​രി​ദ്ര​നൊ​പ്പം നി​ല്‍​ക്കാ​നും, ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ കൈ​പി​ടി​ക്കാ​നും, അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​ന് ശ​ബ്ദ​മാ​കാ​നും, പ്ര​കൃ​തി​യു​ടെ നി​ല​വി​ളി കേ​ള്‍​ക്കാ​നും ക​ഴി​യു​ന്ന മെ​ത്രാ​നാ​യി ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ പു​തി​യ ശു​ശ്രൂ​ഷ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക​ട്ടെ. ദ​രി​ദ്ര​ന്‍റെ ക​ണ്ണീ​രി​ല്‍ ദൈ​വ​ത്തി​ന്‍റെ മു​ഖം കാ​ണു​ക​യും, അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​ന്‍റെ ജീ​വി​ത​ത്തി​ല്‍ പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം പ​ക​രു​ക​യും ചെ​യ്യു​ന്ന ഒ​രു ശു​ശ്രൂ​ഷ​യാ​ണ് സ​ഭ​യു​ടെ സാ​മൂ​ഹി​ക ദൗ​ത്യം. ആ ​ദൗ​ത്യ​ത്തി​ന് ത​ന്‍റെ ജീ​വി​ത​വും നേ​തൃ​ത്വ​വും സ​മ​ര്‍​പ്പി​ച്ച ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് പു​തി​യ ശു​ശ്രൂ​ഷാ ദൗ​ത്യ​ത്തി​ലും അ​തേ ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് നീ​ട്ടാ​ന്‍ ക​ഴി​യ​ട്ടെ.
തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ അ​ച്ച​നു​മാ​യി കൂ​ടു​ത​ല്‍ ആ​ഴ​പ്പെ​ടു​വാ​നും പ​രി​ച​യ​പ്പെ​ടു​വാ​നും എ​ന്‍റെ സെ​മി​നാ രി ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധി​ച്ചു​വെ​ന്ന കാ​ര്യം സ​ന്തോ​ഷ​പൂ​ര്‍​വ്വം അ​നു​സ്മ​രി​ക്കു​ന്നു. എ​ന്‍റെ റീ​ജ​ന്‍​സി കാ​ല​ത്ത് കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​കാ​ലം താ​മ​സി​ച്ച​പ്പോ​ള്‍ നി​യു​ക്ത ബി​ഷ​പ്പും കോ​ട്ടൂ​ര്‍ തോ​മ​സ​ച്ച​നും എ​നി​ക്ക് ന​ല്‍​കി​യ സൗ​ഹൃ​ദ​വും സം​ര​ക്ഷ​ണ​വും എ​ന്‍റെ പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​ക്കും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​ക്കും കൂ​ടു​ത​ല്‍ മി​ഴി​വ് ന​ല്‍​കി .
പു​തി​യ സ​ഹാ​യ മെ​ത്രാ​നാ​യി അ​ദ്ദേ​ഹം സ്ഥാ​നാ​രോ​ഹി​ത​നാ​കു​മ്പോ​ള്‍ കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ ഹൃ​ദ​യം നി​റ​ഞ്ഞ പ്രാ​ര്‍​ത്ഥ​ന​യും ആ​ശം​സ​ക​ളും നേ​രു​ന്നു.

Related posts

Leave a Comment