സ്കൂ​ളു​ക​ളി​ൽ വ​ട​പാ​വ് നി​രോ​ധി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി തു​ക്കാ​റാം മു​ണ്‌​ഠെ, വീ​ഡി​യോ വൈ​റ​ൽ

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ വി​വാ​ദ​മാ​യ ജ​ങ്ക് ഫു​ഡ് നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ, ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ഠെ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സ്കൂ​ളു​ക​ളി​ൽ വ​ട​പാ​വ് വീ​ണ്ടും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൊ​ച്ചു​കു​ട്ടി നേ​രി​ട്ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ണ്ഠെ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

“വ​ട​പാ​വ് ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം നി​ന്നു​പോ​കി​ല്ല. ന​ല്ല പോ​ഷ​കാ​ഹാ​രം ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച ന​ന്നാ​യി ന​ട​ക്കും” എ​ന്ന് വി​ദ്യാ​ർ​ഥി​യോ​ട് മു​ണ്ഠെ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ണ്ണ​യി​ൽ വ​റു​ത്ത ജ​ങ്ക് ഫു​ഡു​ക​ൾ​ക്ക് പോ​ഷ​ക​മൂ​ല്യ​മി​ല്ലെ​ന്നും, ശ​രീ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കൂ​ടാ​തെ, ചൈ​നീ​സ് സ്ട്രീ​റ്റ് ഫു​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൃ​ത്രി​മ നി​റ​ങ്ങ​ളെ​യും രാ​സ​വ​സ്തു​ക്ക​ളെ​യും കു​റി​ച്ച് കു​ട്ടി​ക​ളെ അ​ദ്ദേ​ഹം ജാ​ഗ്ര​ത​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണം ത​ട​യു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള വ​ട​പാ​വ്, ബ​ർ​ഗ​ർ, സ​മോ​സ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ ഈ ​ചോ​ദ്യ​വും അ​തി​ന് മു​ണ്ഠെ ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ മ​റു​പ​ടി​യും ച​ർ​ച്ച​യാ​കു​ന്ന​ത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment