ഇനി ആരുടെ പരാതിയില്‍ കേസ് അന്വേഷിക്കും! സോളാര്‍ അന്വേഷണ നീക്കത്തിനു തിരിച്ചടി: പരാതിക്കാരനാകാനില്ലെന്നു ചീഫ് സെക്രട്ടറി; ലൈംഗിക പീഡനം അടക്കമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​കാ​​​ൻ ഇ​​​ല്ലെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. കെ.​​​എം. ഏ​​​ബ്ര​​​ഹാം. പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടോ​​​യെ​​​ന്നു ത​​​നി​​​ക്കു ബോ​​​ധ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​കാ​​​ൻ ഇ​​​ല്ലെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തു വൈ​​​കു​​​ന്ന​​​ത്.

ഇ​​​നി ആ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷി​​​ക്കും എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അഡ്വക്കറ്റ് ജനറലിന്‍റെ (എജി) നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നിക്കുക.

ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ൾ സാ​​​ധാ​​​ര​​​ണ​​​യാ​​​യി സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​കു​​​ക. സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാണു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ സ്ഥാ​​​ന​​​ത്തെത്തു​​​ക. എ​​​ന്നാ​​​ൽ, സോ​​​ളാ​​​ർ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചു ലൈം​​​ഗി​​ക ആ​​​രോ​​​പ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​റ​​​പ്പി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രാ​​​തി ത​​​ന്‍റെ പേ​​​രി​​​ൽ വേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്വീ​​​ക​​​രി​​​ച്ച​​​ത്. പ​​​ക​​​രം മ്യൂ​​​സി​​​യം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, ലൈം​​​ഗി​​ക പീ​​​ഡ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള​​​ത്. ഇ​​​തി​​​നു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ തേ​​​ടു​​​ന്ന​​​ത്.

സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​നി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യ സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന കേ​​​സി​​​ൽ ഒ​​​ന്നാം സാ​​​ക്ഷി​​​യാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

എ​​​ന്നാ​​​ൽ, ഇ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും സ്വീ​​​ക​​​രി​​​ക്കു​​​ക. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ലും കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള നി​​​യ​​​മ​​​ക്കു​​​രു​​​ക്കു​​​ക​​​ൾ തു​​​ട​​​രും. കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം അ​​​ന്വേ​​​ഷ​​​ണം തു​​​ടങ്ങ​​​ണോ അ​​​തോ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ശേ​​​ഷം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മ​​​തി​​​യോ തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് എ​​​ത്തി​​​യാ​​​ൽ ത​​​ള്ളാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​തി​​​ർ​​ക​​​ക്ഷി​​​ക​​​ൾ ഉ​​​ന്ന​​​ത കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ​​​തി​​​നാ​​​ൽ രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​കും കേ​​​സ് ന​​​ട​​​ത്തു​​​ക. ഇ​​​തെ​​​ല്ലാം മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ പോ​​​ലും അ​​​തീ​​​വ ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

Related posts