മൂന്നാം തവണ  ദേവി അനുഗഹ്രഹിച്ചു; സി.​എ​സ്.​ശ്രീ​ക​ണ്ഠ​ൻ സോ​മ​യാ​ജി​പ്പാ​ട് ചെ​ട്ടി​കു​ള​ങ്ങ​ര മേ​ൽ​ശാ​ന്തി

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീക്ഷേ​ത്രം പു​റ​പ്പെ​ടാ മേ​ൽ​ശാ​ന്തി​യാ​യി പാ​ല​ക്കാ​ട് പ​ട്ടാ​ന്പി തി​രു​വേ​ഗ​പ്പു​റ ചെ​റു​മു​ക്ക് മ​ന​യി​ൽ പ​രേ​ത​നാ​യ സി.​വി. ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി​യു​ടെ​യും ച​ന്ദ്രി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​ൻ സി.​എ​സ്.​ശ്രീ​ക​ണ്ഠ​ൻ സോ​മ​യാ​ജി​പ്പാ​ട് (48) ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വ​ട​ക്ക​ൻ പ​റ​വൂ​ർ നാ​റാ​ണം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. 2016ൽ ​പ​ട്ടാ​ന്പി പെ​രു​മ​ടി​യൂ​ർ സോ​മ​യാ​ഗ​ത്തി​ന് ആ​ചാ​ര്യ പ​ദ​വി വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം ന​രി​പ്പ​റ​ന്പ് മ​ന​യി​ൽ ജ​യ​ശ്രീ പ​ത്തി​നാ​ടി. മ​ക​ൻ: ജി​തേ​ന്ദ്ര​ൻ ന​ന്പൂ​തി​രി. സ​ഹോ​ദ​ര​ൻ:​ശ്രീ​ഹ​രി ന​ന്പൂ​തി​രി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ക്ഷേ​ത്ര​ന​ട​യി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ മൂ​ന്നു​വ​യ​സു​കാ​രി ഈ​രേ​ഴ വ​ട​ക്ക് കൈ​ലാ​സ​ത്തി​ൽ ശ്രീ​പാ​ർ​വ​തി ആ​ണു അ​വ​സാ​ന​മാ​യി ശ്രീ​ക​ണ്ഠ​ൻ സോ​മ​യാ​ജി​പ്പാ​ടി​ന്‍റെ പേ​രു ന​റു​ക്കെ​ടു​ത്ത​ത്. മൂ​ന്നാം ത​വ​ണ​യാ​ണു ചെ​ട്ടി​കു​ള​ങ്ങ​ര പു​റ​പ്പെ​ടാ മേ​ൽ​ശാ​ന്തി പ​ദ​ത്തി​ലേ​ക്കു അ​പേ​ക്ഷ ന​ൽ​കി​യ​ത്.

നി​യു​ക്ത മേ​ൽ​ശാ​ന്തി​യു​ടെ അ​വ​രോ​ധ​ന ച​ട​ങ്ങ് ചി​ങ്ങ​പ്പു​ല​രി ദി​ന​മാ​യ നാളെ ​ന​ട​ക്കും. ഇ​ന്ന​ലെ ഉ​ച്ച​പൂ​ജ​യ്ക്കു ശേ​ഷ​മാ​ണു ന​റു​ക്കെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​റു​പേ​രു​ക​ളും മേ​ൽ​ശാ​ന്തി എ​ന്നെ​ഴു​തി​യ ന​റു​ക്കും ചു​രു​ട്ടി വ്യ​ത്യ​സ്ത വെ​ള്ളി​ക്കു​ട​ങ്ങ​ളി​ലി​ട്ടു പൂ​ജി​ച്ചാ​ണു ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ശ്രീ​ക​ണ്ഠ​ൻ സോ​മ​യാ​ജി​പ്പാ​ടി​ന്‍റെ പേ​രും മേ​ൽ​ശാ​ന്തി എ​ന്ന കു​റി​യും അ​വ​സാ​ന ഉൗ​ഴ​ത്തി​ലാ​ണു ന​റു​ക്കെ​ടു​ത്ത​ത്.

Related posts