ഒരു ജീവിതമല്ലേയുള്ളു…! കാമുകനെ  എളിയിൽ എടുത്ത് പാട്ടിനെപ്പം ആടിപ്പാടി പ്രേക്ഷകരുടെ മനം കവർന്ന സോണി‍യ ജോസിന്‍റെ അഭിനയ ജീവിതത്തിന്‍റെ 27 വർഷങ്ങളിലൂടെ…

കോട്ടയത്ത് മാങ്ങാനമാണ് എന്‍റെ നാട്. അച്ഛൻ പി.ജെ ജോസ്, അമ്മ ഏലിയാമ്മ, അനിയൻ ജോസ്. പ്രീഡിഗ്രി പാസായി ഡിഗ്രിക്ക് ചേരാൻ തയാറെടുക്കുന്നതിനിടെയാണ് ആദ്യമായി അഭിനയത്തിലേക്ക് കടക്കുന്നത്. അഭിനയിക്കാൻ ആദ്യംമൊന്നും വീട്ടുകാർക്ക് സമ്മതമല്ലായിരുന്നെങ്കിലും ഓണത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയാണെന്നും അതിൽ ദേവിയുടെ വേഷണമാണെന്നുമൊക്കെ അറിഞ്ഞതിനു ശേഷമാണ് അഭിനയക്കാൻ സമ്മതിച്ചത്.

ഒരു ആഴ്ചപതിപ്പിൽ വന്ന തന്‍റെ മുഖം ചിത്രം കണ്ട് വിയറ്റ്നാം കോളനിയിലേക്ക് നായികയായി വളിച്ചതാണ് പക്ഷേ വീട്ടുകാർസമ്മതിച്ചില്ല. പിന്നാലെ കമലദളത്തിലും ഒരു പ്രധാന റോളിനായി വിളിച്ചെങ്കിലും  വീട്ടുകാരുടെ എതിർപ്പുമൂലം അതും നഷ്ടമായി. എന്നിരുന്നാലും ഒന്നിനും സങ്കടമില്ല, എല്ലാം നല്ലതിനെന്ന് കരുതുന്നയാളാണ് ഞാൻ.

ഡോക്യൂമെന്‍ററി കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നിർമിച്ച ഒരു ടെലിഫിലിമിൽ അഭിനയിച്ചു. പിന്നെപിന്നെ വീട്ടുകാരുടെ എതിർപ്പും കുറഞ്ഞു തുടങ്ങി. അങ്ങനെ കലൂർ ഡെന്നീസിന്‍റെ കടൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഷമ്മിതിലകനായിരുന്നു നായകനെന്ന് സോണിയ പറ‍യുന്നു. പിന്നീട് നാൽപതോളം സിനിമകളിൽ അഭിനയിച്ചു. മാനത്തെ കൊട്ടാരത്തിലെ ഇന്ദ്രൻസിന്‍റെ ജോഡിയായി അഭിച്ചതോടെ കൂടുതൽ പേർ അറിഞ്ഞു തുടങ്ങി. പടം ഹിറ്റുമായിരുന്നു.

കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. പിന്നീട് കുട്ടികൾ വളർന്നതോടെ സീരിയലിലും സിനിമയിലുമായി വീണ്ടും സജീവമായി തുടങ്ങി. ഇടയ്ക്ക് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയത്, ഒരു ജീവിതമല്ലേയുള്ളു അതുകൊണ്ട് എല്ലാം പരീക്ഷിച്ച് നോക്കാമെന്ന് കരുതിയെന്ന് സോണിയാ പറയുന്നു.

എന്‍റെ ലോകം എന്‍റെ മക്കളാണ്. മോൻ ബോണി കാനഡയിൽ ബിബിഎയ്ക്ക് പഠിക്കുന്നു. മകൾ എയ്ഞ്ചല പ്ലസ്ടുവിന് പഠിക്കുന്നു.  എന്‍റെ ജീവിതം അവർക്ക് വേണ്ടിയെന്നും സോണിയ പറ‍യുന്നു.

Related posts