പരവൂർ: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്.
ഹുബ്ബള്ളി –കൊല്ലം സ്പെഷല്‍ (07313- ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെയും കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ (07314 -തിങ്കളാഴ്ചകളിൽ) 22 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .( 06523- തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06524- ചൊവ്വാഴ്ചകളിൽ) 23 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .(06547 -ബുധനാഴ്ചകളിൽ) 24 വരെയും തിരുവനന്തപുരം നോർത്ത് (-06548 വ്യാഴാഴ്ചകളിൽ) 25 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555- വെള്ളിയാഴ്ചകളിൽ) 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06556- ഞായറാഴ്ചകളിൽ) 28 വരെയുമാണ് ദീർഘിപ്പിച്ചത്.
