പരാജയ പൊട്ടിത്തെറിയുടെ ഭാ​രം ശ്രീധരൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി; “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം തി​രി​ച്ച​ടി​ച്ചെ​ന്ന് വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്താ​കെ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി. സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് പി​ള്ള​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്.

ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ല്‍ ഏ​കോ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ തി​രി​ച്ച​ടി​യാ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം പേ​രും ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്.

അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ധ്യ​ക്ഷ​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്‍​എ​സ്എ​സ് സ​ഹാ​യം തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വേ​ണ്ട​പോ​ലെ ല​ഭി​ച്ചി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ 40 ശ​ത​മാ​നം വോ​ട്ടു​മാ​ത്ര​മേ കി​ട്ടി​യു​ള്ളൂ- തു​ട​ങ്ങി​യ വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

Related posts