സോഷ്യൽ മീഡിയ വൈറലാക്കി..! ശ്രീ​ജീ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണത്തിലെ സിബിഐ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേ​ന്ദ്ര​ത്തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശ്രീ​ജീ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന സി​ബി​ഐ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചു.

പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​സ്റ്റ​ഡി മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മു​ണ്ടെ​ന്നും ശ്രീ​ജീ​വി​ന്‍റെ കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം എ​ന്ന ഗ​ണ​ത്തി​ൽ വ​രു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് സി​ബി​ഐ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts