തൃ​ശൂ​ർ​കാ​ര​നു റ​ഷ്യ​ക്കാ​രി വ​ധു;  ശ്രീജിത്തും ഐറീനയും  റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്

പെ​രി​ഞ്ചേ​രി: ച​ക്കാ​ല​ക്ക​ൽ ബാ​ല​സു​ന്ദ​ര​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്ത് റ​ഷ്യ​ക്കാ​രി ഐ​റീ​ന​യു​ടെ ക​ഴു​ത്തി​ൽ താ​ലി​കെ​ട്ടി. ആ​ന​ക്ക​ല്ല് തൃ​ത്താ​മ​ര​ശേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ൽ 10.05നാ​യി​രു​ന്നു ക്ഷേ​ത്രാ​ചാ​ര​ത്തോ​ടെ​യു​ള്ള വി​വാ​ഹ​ച​ട​ങ്ങ്. ഇ​രു​വ​രും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

ശ്രീ​ജി​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കൗ​ണ്‍​സി​ല​റും ഐ​റീ​ന ക്ലാ​ർ​ക്കു​മാ​ണ്. ഐ​റീ​ന​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​മാ​രും എ​ട്ടു സു​ഹൃ​ത്തു​ക്ക​ളും റ​ഷ്യ​യി​ൽ​നി​ന്ന് വി​വാ​ഹ​ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

താ​ലി​കെ​ട്ടി​നു​ശേ​ഷം ഒ​ല്ലൂ​ർ എ​ട​ക്കു​ന്നി പാ​ർ​വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന വി​രു​ന്നു​സ​ത്കാ​ര​ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 28ന് ​ഇ​വ​ർ റ​ഷ്യ​യി​ലേ​ക്കു തി​രി​ക്കും.

Related posts