ശരിക്കും ഇതല്ലേ ഓണാഘോഷം..! പൂർവ വിദ്യാർഥിക്ക് വീടൊരുക്കാൻ ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ച് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ; പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ കുട്ടിക ളാണ് പൂർവ വിദ്യാർഥിയായ അനു വർഗീസിന്‍റെ വീട് നിർമാണമാണം പൂർത്തിയാക്കി നൽകിയത്

പി​റ​വം: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നെ​ത്തി. ക​ക്കാ​ട് കു​രി​ക്കാ​ട്ടു​മ​ല​യി​ൽ അ​നു വ​ർ​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ വാ​ർ​ക്ക ജോ​ലി​ക​ൾ​ക്കാ​യി കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു.

ഏ​ഴു വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. ഭി​ത്തി മാ​ത്ര​മാ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി നി​ർ​മി​ച്ച കു​ടി​ലി​നു​ള്ളി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. 800 സ്ക്വ​യ​ർ​ഫീ​റ്റു​ള്ള വീ​ടി​ന്‍റെ വാ​ർ​ക്ക പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​വേ​ണ്ട ധ​ന​സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി. ഓ​ണാ​ഘാ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​രു​ക്കൂ​ട്ടി​വ​ച്ച പ​ണ​മാ​ണ് ഇ​തി​നാ​യി കു​ട്ടി​ക​ൾ ചി​ല​വ​ഴി​ച്ച​ത്. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഡാ​നി​യേ​ൽ തോ​മ​സ്, എ​ൻ​സി​സി ഓ​ഫീ​സ​ർ പി.​പി. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts