പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ! ട്രെയ്‌ലറില്‍ അര്‍ബാസ് ഖാനും

മലയാളത്തിലെ യുവനടി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

എവിടെയോ കണ്ടു മറന്ന മുഖം…അമ്പടീ കേമീ സണ്ണിക്കുട്ടീ !ആളെയത്ര പരിചയമില്ലെന്നു തോന്നുന്നു ;സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് വാപൊളിച്ച് ആരാധകര്‍; വീഡിയോ കാണൂ…

  ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരം സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവറിന് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പ്.താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി പുരുഷ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രം വൈറലാകുന്നത്. സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ നായകനാകുന്ന ചിത്രം ‘തേരെ ഇന്ദസാറി’ന് വേണ്ടിയാണ് സണ്ണി പുരുഷനാകുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി ലിയോണിനെ കണ്ടാല്‍ ഒരു യുവാവ് തന്നെയെന്നേ ആരാധകര്‍ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍. സണ്ണി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ….ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല…പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പൊലിരിക്കുന്നു എന്നതാണ്…

Read More