വിദ്യാർഥികളുടെ വസ്ത്രധാരണം;മൗ​ലി​കാ​വ​കാ​ശ ധ്വം​സ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: എ​സ്എ​സ്എ​ഫ്

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥിക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ കു​റി​ച്ചു​ള്ള എംഇഎ​സ് നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് എ​സ്എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.​മ​ത​പ​ര​വും സാം​സ്കാ​രി​ക​പ​ര​വു​മാ​യ ഏ​ത് വേ​ഷ​വി​ധാ​ന​വും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച​താ​ണ്.​ ഇ​ത്ത​രം നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ​ഈ വി​ഷ​യ​ത്തി​ൽ എംഇഎ​സ് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.​

ചാ​വ​ക്കാ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ക​ർ​മസ​മി​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട്ട് ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ലാ​ണ് എ​സ്എ​സ്എ​ഫ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.​ എ​സ് വൈഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ഇ​ബ്രാ​ഹിം ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

എ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​സി. റ​ഉൗ​ഫ് മി​സ്ബാ​ഹി അ​ധ്യ​ക്ഷ​നാ​യി.​എ​സ്എ​സ്​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ബി. ബ​ഷീ​ർ മു​സ്ലി​യാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​സ​യ്യി​ദ് ഹൈ​ദ്രോ​സ്ക്കോ​യ ത​ങ്ങ​ൾ വ​ട്ടേ​ക്കാ​ട് പ്രാ​ർ​ഥ​ന നടത്തി.​കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

സാ​ഹി​ത്യോ​ത്സ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ 33 അം​ഗ ക​ർ​മ സ​മി​തി​യെ തെര​ഞ്ഞെ​ടു​ത്തു.​ ഇ​സ്ഹാ​ഖ് ഫൈ​സി ചേ​റ്റു​വ, അ​ബ്ദു​റ​ഹ്മാ​ൻ മ​ദാ​രി തൊ​ഴി​യൂ​ർ,പി.​കെ. ജ​അ​ഫ​ർ,നൗ​ഷാ​ദ് മൂ​ന്നു​പീ​ടി​ക,എ.​എ. ക​ട​ങ്ങോ​ട്,അ​ഡ്വ.​ബ​ദ​റു​ദ്ദീ​ൻ,അ​ബ്ദു​റ​സാ​ഖ് ബു​സ്താ​നി എ​ട​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts