നിർധന കുടുംബത്തിനു വീടൊരുക്കാൻ സഹായമേകി ബെന്നിയുടെ ഗൃ​ഹ​പ്ര​വേ​ശനം

കു​ന്നം​കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ഒ​രു​ക്കു​ക​യെ​ന്ന കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കു കൈ​ത്താ​ങ്ങു​മാ​യി ബെ​ന്നി​യും കു​ടും​ബ​വും.

കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം ബെ​നീ​റ്റ കു​റീ​സ് ഉ​ട​മ​യു​മാ​യ വ​ട​ക്കേ​ത്ത​ല​ക്ക​ൽ വി.​കെ. ബെ​ന്നി​യും ഭാ​ര്യ ചി​ത്ര ബെ​ന്നി​യു​മാ​ണ് ത​ങ്ങ​ൾ എ​റ​ണാ​കു​ള​ത്ത് പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ഒ​രു കു​ട​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ഒ​രു​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

താ​ൻ കൂ​ടി അം​ഗ​മാ​യ ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി കൈ​ക്കോ​ർ​ത്താ​ണ് ബെ​ന്നി ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ ഗൃ​ഹ​പ്ര​വേ​ശ ദി​വ​സം സ​ഹാ​യി​ച്ച​ത്. ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​നും രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നു​മൊ​പ്പം ത​ക​ർ​ന്നു വീ​ഴാ​റാ​യ ക​ട​വ​ല്ലൂ​രി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൃ​ഷ്ണ​കു​മാ​രി എ​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്.

അ​വ​ർ​ക്ക് കു​ടും​ബ സ്വ​ത്താ​യി ല​ഭി​ച്ച നാ​ലു സെ​ന്‍റി​ൽ വീ​ടു നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​ണ് ബെ​ന്നി​യും കു​ടു​ബ​വും നാ​ലു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​യ​ത്.

ബെ​ന്നി​യു​ടെ പു​തി​യ വീ​ടി​ന്‍റെ കൂ​ദാ​ശ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ഭി​വ​ന്ദ്യ ഡോ. ​യു​യാ​ക്കീം മാ​ർ കു​റി​ലോ​സ് എ​പ്പി​സ്കോ​പ്പ​യും ബെ​ന്നി​യു​ടെ മാ​താ​വ് ലി​സി കൊ​ച്ചു​ണ്ണി​യും ചേ​ർ​ന്ന് കൃ​ഷ്ണ​കു​മാ​രി​ക്കു തു​ക കൈ​മാ​റി.

വ​ർ​ഷ​ങ്ങ​ളാ​യി പ​ഴ​ഞ്ഞി പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബെ​ന്നി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ ച​മ​യം ഡെ​ക്ക​റേ​റ്റേ​ഷ്സ് ഉ​ട​മ വി.​കെ. ഡെ​ന്നി​യും എ​റ​ണാ​കു​ളം ഫൈ​ൻ സെ​ല​ക്ഷ​ൻ​സ് ഉ​ട​മ വി.​കെ. സി​ന്നി​യും ചേ​ർ​ന്ന് ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് അ​രി വി​ത​ര​ണ​വും മ​റ്റു സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രാ​റു​ണ്ട്.

Related posts