എസ്എസ്എൽസിപരീക്ഷ നാളെമുതൽ ; കൊല്ലം ജില്ലയിൽ 30450 പേർ പരീക്ഷ എഴുതും


കൊല്ലം: ഇ​ക്കൊ​ല്ല​ത്തെ എ​സ്എ​സ്എ​ല്‍സി ​പ​രീ​ക്ഷ 10 മു​ത​ല്‍ 26 വ​രെയു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.45 മു​ത​ല്‍ ന​ട​ക്കും. കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജി​ല്ലാ കള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി ജി​ല്ല​ാത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ജി​ല്ല​യി​ല്‍ 232 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 30450 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ല്‍ 30271 പേ​ര്‍ റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. പ​ട്ട​ത്താ​നം വി​മ​ല ഹൃ​ദ​യ ഹൈ​സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ള്ള​ത്. കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് പേ​ര​യം എ​ന്‍എ​സ്എ​സ്എ​ച്ച്എ​സി​ലു​മാ​ണ്.

കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ധി​യി​ല്‍ പോ​ലീ​സ് കാ​വ​ലി​ലാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ പാ​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ പ​രീ​ക്ഷ​യ്ക്കു​മു​ള്ള​ത് പ​രീ​ക്ഷാ​കേ​ന്ദ്രം അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍/​ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍ പ​രി​ശോ​ധി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ത​രം​തി​രി​ച്ച് ബാ​ഗു​ക​ളി​ലാ​ക്കി സീ​ല്‍ ചെ​യ്താ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള ട്ര​ഷ​റി/​ബാ​ങ്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ചോ​ദ്യപേ​പ്പ​റു​ക​ളു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണ​ത്തി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ 43 ക്ല​സ്റ്റ​റു​ക​ളാ​ക്കി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 10 ട്ര​ഷ​റി​ക​ളി​ലും 10 ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളി​ലു​മാ​യി​ട്ടാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ഓ​രോ പ​രീ​ക്ഷ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​വ​ചി​ത​വാ​ഹ​ന​ത്തി​ല്‍ ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 43 ക്ല​സ്റ്റ​റു​ക​ളി​ലും ഡെ​ലി​വ​റി ഓ​ഫീ​സ​ര്‍​മാ​ര്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യ​പേ​പ്പ​ര്‍ വി​ത​ര​ണം അ​ത​ത് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്തും.

Related posts

Leave a Comment