കെഎ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി ഇ​​നി പെ​​ണ്‍ ശ​​ബ്ദ​​വും; ആ​ദ്യ വ​നി​താ​ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി തൊടുപുഴക്കാരി രോ​ഹി​ണി പിറവം ഡിപ്പോയിലെത്തും

station-master-rohiniതൊ​​ടു​​പു​​ഴ: കെഎ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി ഇ​​നി പെ​​ണ്‍ ശ​​ബ്ദ​​വും. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ വ​​നി​​ത സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റാ​​യി തൊ​​ടു​​പു​​ഴ വ​​ഴി​​ത്ത​​ല പാ​​റ സ്വ​​ദേ​​ശി​​നി കെ.​​ആ​​ർ. രോ​​ഹി​​ണി നാ​​ളെ പി​​റ​​വം ഡി​​പ്പോ​​യി​​ൽ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​മാ​​യി കെ എസ്ആ​​ർ​​ടി​​സി​​യി​​ൽ ക​​ണ്ട​​ക്ട​​റാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് രോ​​ഹി​​ണി. ഇ​​തി​​നി​​ടെ കോ​​ട്ട​​യം, തൊ​​ടു​​പു​​ഴ, ചെ​​ങ്ങ​​ന്നൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ താ​​ൽ​​ക്കാ​​ലി​​ക ചു​​മ​​ത​​ല വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. സീ​​നി​​യോ​​റി​​റ്റി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു ഇ​​ത്ത​​ര​​ത്തി​​ൽ  ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്. സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വു​​മാ​​യാ​ണു പി​​റ​​വ​​ത്ത് നി​​യ​​മി​​ത​​യാ​​കു​​ന്ന​​ത്.

തൊ​​ടു​​പു​​ഴ​​യി​​ൽ ഇ​​ന്നു പു​​ല​​ർ​​ച്ചെ വ​​രെ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ താ​​ൽ​​ക്കാ​​ലി​​ക ചു​​മ​​ത​​ല നി​​ർ​​വ​​ഹി​​ച്ച​​തി​​നുശേ​​ഷം നാ​​ളെ സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ വ​​നി​​ത സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ എ​​ന്ന ഖ്യാ​​തി​​യു​​മാ​​യി ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ടു​​ക്കും. വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ഇ​​ടു​​ക്കി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​റാ​​യ സു​​രേ​​ഷാ​​ണ് രോ​​ഹി​​ണി​​യു​​ടെ ഭ​​ർ​​ത്താ​​വ്.

Related posts