കാ​ട്ടാ​നയുടെ​ ചവിട്ടേറ്റ് ഒരു കുടുംബത്തിലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം; അ​ഞ്ചു​ പേ​ർ​ക്ക് പ​രി​ക്ക്; മരിച്ചവരിൽ 12 വയസുകാരിയും

aanaകോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ലെ പോ​ത്ത​ന്നൂ​ർ വെ​ള്ള​ന്നൂ​രി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്നു പു​ല​ർ​ച്ചെ വെ​ള്ള​ന്നൂ​രി​ലെ ഗ​ണേ​ശ​പു​ര​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ഗാ​യ​ത്രി,  ജ്യോ​തി​മ​ണി, നാ​ഗ​മ്മാ​ൾ,പ​ള​നി​സാ​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ട​യ്ക്ക് ആ​ന​യു​ടെ ശ​ല്യ​മു​ണ്ടാ​കാ​റു​ള്ള ഇ​വി​ടെ വീ​ടി​നു പു​റ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന  പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി ഗാ​യ​ത്രി ആ​ണ് ആ​ദ്യം കൊ​ല്ല​പ്പെ​ട്ട​ത്. ഗാ​യ​ത്രി​യു​ടെ അ​ച്ഛ​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള വീ​ടു​ക​ളാ​ണ് ഇ​വ​രു​ടേ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​നു പു​റ​ത്തു ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ ഒ​റ്റ​യാ​ൻ ആ​ക്ര​മി​ച്ച​ത്. നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ല​ർ​ക്കും വീ​ണും കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റും ഗു​രു​ത​ര​മാ​യി പ​രി​ക്കു​ള്ള​ത്. ഇ​വ​രെ പോ​ത്ത​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ഗ​രാ​തി​ർ​ത്തി​യി​ൽ നി​ന്നും ഏ​റെ വി​ട്ടു​ള്ള മ​ധു​ര​ക്ക​ര റേ​ഞ്ചി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യാ​ണി​ത്. സം​ഭ​വ​മ​റി​ഞ്ഞ് വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യെ കാ​ട്ടി​ലേ​ക്കു തു​ര​ത്താ​ൻ വ​ൻ ജ​നാ​വ​ലി​യും സ്ഥ​ല​ത്തു​ണ്ട്. പ​ട​ക്കം​പൊ​ട്ടി​ച്ചും മ​റ്റും ആ​ന​യെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ വ​നം​വ​കു​പ്പ് നാ​ലു കു​ങ്കി ആ​ന​ക​ളെ എ​ത്തി​ച്ച് ആ​ന​യെ വി​ര​ട്ടി ഒ​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്  പോ​ത്തു​ള്ളൂ​ർ മ​ധു​ക്ക​രൈ , സു​ന്ദ​രാ​പു​രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത് എ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​പ്പ് ന​ൽ​കി. ആ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. കു​ങ്കി​യാ​ന​ക​ളെ​കൊ​ണ്ട് ആ​ന​യെ പി​ടി​ക്കാ​നോ വ​ന​ത്തി​ലേ​ക്കു ക​യ​റ്റി​വി​ടാ​നോ സാ​ധി​ക്കാ​ത്ത പ​ക്ഷം വെ​ടി​വ​ച്ചു പി​ടി​ക്കാ​ൻ വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

Related posts