ക്ഷേത്രവാതിൽ തകർത്ത് പൂജാരിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; പൂജാരിയെ പോലീസ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു; ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

ktm-arrest-lകാ​ട്ടാ​ക്ക​ട:  ക്ഷേ​ത്ര​ത്തി​ൽ ക​യ​റി പൂ​ജാ​രി​യെ ആ​ക്ര​മി​ച്ച  കേസിൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ന്തി​യൂ​ർ​ക്കോ​ണം നീ​റോ​ട്ടു​കോ​ണം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ  മ​ല​യി​ൻ​കീ​ഴ് ചി​റ്റി​യൂ​ർ​ക്കോ​ട് ഹ​രി വി​ലാ​സ​ത്തി​ൽ എ​സ്. ഹ​രി​കു​മാ​റാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത സു​രേ​ന്ദ്ര​സ്വാ​മി​യെ (43) മ​ർ​ദ്ദി​ച്ച ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സ്വാ​മി​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സാ​ണ് സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞു വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പൂ​ജാ​രി​യെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ പ്ര​തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പൂ​ജാ​പാ​ത്ര​ങ്ങ​ൾ, വി​ള​ക്കു​ക​ൾ, എ​ണ്ണ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​ൽ പോ​യ ഹ​രി​യെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ ചി​ട്ടി​യൂ​ർ​ക്കോ​ണ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts