വയറുവേദനയുമായി ആശുപത്രിയിലെത്തിയ 52കാരി പരിശോധനാ ഫലം കണ്ട് ഞെട്ടി; വയറ്റില്‍ 15വര്‍ഷം മുമ്പ് അലസിപ്പിച്ച നാലു മാസം പ്രായമുള്ള സ്റ്റോണ്‍ ബേബി…

പല കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഗര്‍ഭം അലസിപ്പിക്കുന്നത്. പലപ്പോഴും ഇത് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്. നാഗ്പൂരില്‍ നിന്നുള്ള 52കാരിയും ഒരു ഗര്‍ഭം അലസിപ്പിക്കലിന്റെ ഇരയാണ്. കൃത്യമായി പറഞ്ഞാല്‍ 15വര്‍ഷം മുമ്പായിരുന്നു കുടുംബത്തിലുള്ള ആളുകളുടെ എതിര്‍പ്പു മൂലം ഇവര്‍ക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത്.

അന്നു മുതല്‍ കടുത്ത വയറു വേദന ഇവരെ അലട്ടിയിരുന്നു. അത് കാര്യമാക്കാതിരുന്ന ഇവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. നാളുകള്‍ക്ക് ശേഷം വയറുവേദന തീരെ സഹിക്കാതായപ്പോഴാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു.

15 വര്‍ഷം മുമ്പ് അലസിപ്പിച്ച കുഞ്ഞായിരുന്നു ആ വയറു വേദനയ്ക്കു കാരണം. ഇവരെ സ്‌കാന്‍ ചെയ്തപ്പോള്‍ അന്നനാളത്തില്‍ ബ്ലോക്ക് ഉള്ളതു കൊണ്ട് കുടലില്‍ തടസമുള്ളതായും കല്ലുപോലുള്ള ഒരു വസ്തു ഉള്ളതായും തെളിഞ്ഞു. താക്കോല്‍ ദ്വാരപരിശോധനയിലൂടെയാണ് നാലു മാസം പ്രായമുള്ള കുട്ടിയാണ് വയറ്റിലുള്ളതെന്ന് മനസിലാക്കിയത്.

പൂര്‍ണമായും കല്ലുപോലെയായ ശിശുവിനെ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. നാലു നൂറ്റാണ്ടിനിടെ 300 ‘സ്‌റ്റോണ്‍ ബേബി’ കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കലിന്റെ സമയത്ത് സോണോഗ്രഫി നടത്താതിരുന്നതാണ് കുട്ടി വയറ്റിലുണ്ടെന്ന് മനസിലാകാതെ പോയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

 

Related posts