പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; സ്കൂ​ളി​ലേ​ക്ക് പോ​യ വിദ്യാർഥിനിയെ റോഡിൽ നിന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നു; പ്രതിയെ തിരച്ചറിഞ്ഞതായി പോലീസ്

വൈ​ക്കം: സ്കൂ​ളി​ലേ​ക്ക് പോ​യ പ​തി​നേ​ഴു​കാ​രി​യെ പ​ട്ടാ​പ്പക​ൽ ക​ട​ന്നു പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മം. വൈ​ക്ക​ത്താ​ണ് നാ​ട്ടു​കാ​രെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ലൂ​ടെ സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു വ​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ യു​വാ​വു ക​ട​ന്നു​പി​ടി​ച്ചു അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

പോ​ക്സോ നി​യ​മ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന് അ​റ​സ്റ്റു​ണ്ടാ​കും. വൈ​ക്കം ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ യു​വാ​വി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​നി സ്കു​ളി​ലേ​യ​ക്ക് ന​ട​ന്നു വ​രു​ന്പോ​ൾ നി​ർ​ത്തി​വ​ച്ച ബൈ​ക്കി​ലി​രു​ന്ന യു​വാ​വ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളും ഓ​ടി​യെ​ത്തി. ആ​ൾ​ക്കാ​ർ പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ൾ യു​വാ​വ് ബൈ​ക്കി​ൽ പാ​ഞ്ഞു പോ​യി. വി​ദ്യാ​ർ​ഥി​നി​ക​ളും നാ​ട്ടു​കാ​രും ന​ൽ​കി​യ വാ​ഹ​ന ന​ന്പ​രും മ​റ്റു​വി​വ​ര​ങ്ങ​ളു​ടേ​യും സ​ഹാ​യ​ത്താ​ൽ പോ​ലീ​സ് കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന്് എ​സ്.​ഐ.​എം.​സാ​ഹി​ൽ അ​റി​യി​ച്ചു.

പ​ട്ടാ​പ്പ​ക​ൽ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ച്ച സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ ത​നി​ച്ച് സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ വീ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. വൈ​ക്ക​ത്തെ സ്കൂ​ളു​ക​ളു​ടെ മു​ന്നി​ലും സ​മീ​പ​ത്തെ ഇ​ട​വ​ഴി​ക​ളി​ലും പൂ​വാ​ല ശ​ല്യ​മേ​റു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. അ​ധി​കൃ​ത​ർ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts