തെ​രു​വ​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ  എഴുപത്തിനാലുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്;  പ്രദേശത്ത് നായശല്യം കൂടുതലെന്ന് നാട്ടുകാർ

ഗു​രു​വാ​യൂ​ർ: തെ​രു​വു​നാ​യ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​റു​പേ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടു​വ​ള്ളി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും താ​മ​ര​യൂ​ർ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ളി​യാ​ട്ട് വീ​ട്ടി​ൽ അ​ഞ്ജ​ലി​യെ (17)വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചും ചാ​യ​ക്ക​ട​യി​ൽ ചാ​യ​കു​ടി​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് കാ​വീ​ട് പെ​രി​ങ്ങാ​ട​ൻ വി​ശ്വ​ന് (62) തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. വാ​ഴ​പ്പു​ള്ളി റോ​സി (74), ത​ട്ടാ​യി​ൽ ര​വീ​ന്ദ്ര​ൻ (63), ക​റു​പ്പ​ൻ​വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (65) എ​ന്നി​വ​രെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് തെ​രു​വു​നാ​യ്ക​ൾ ആ​ക്ര​മി​ച്ച​ത്.

നൂ​റം​കു​ള​ങ്ങ​ര മോ​ഹ​ന​നെ (64) ഇ​ന്ന​ലെ രാ​ത്രി​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts