രാ​ത്രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ട് ത​ക​ർ​ന്നു​വീ​ണു; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് കു​ടും​ബം


അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞുവീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മാ​ട​ത്ത​റ മോ​ഹ​ന​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഇ​ടി​ഞ്ഞുവീ​ണ​ത്. കാ​ല​പ്പ​ഴ​ക്ക​ത്തെത്തുട​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​തി​നെത്തുട​ർ​ന്ന് ഭാ​ര്യ വ​ന​ജകു​മാ​രി, മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മോ​ഹ​ന​ന്‍റെ സ​ഹോ​ദ​രി വി​ജ​യ​മ്മ എ​ന്നി​വ​ർ രാ​ത്രി 10ന് ​വീ​ടി​ന് പു​റ​ത്തി​റ​ങ്ങി. മ​ഴ​യി​ൽ രാ​ത്രി ര​ണ്ടോ​ടെ വീ​ട് നി​ലം പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം ന​ശി​ച്ചു.

Related posts

Leave a Comment