ഹരിപ്പാട്: സംഘർഷത്തിനിടയിൽ തോക്ക് ചൂണ്ടിയ സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി.
ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്. തോക്കു ചൂണ്ടി ഭീഷണി പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃക്കുന്നപ്പുഴ കെടിഡിസി യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് പുളിക്കീഴ് ജംഗ്ഷനിൽ വച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.
