മരുന്നിന്‍റെ കുറിപ്പടിയുമായി പുറത്തി റങ്ങിയാൽ റാഞ്ചിക്കൊണ്ടുപോകാൻ ലാബ് ഏജന്‍റുമാർ; ചീട്ടു പിടിച്ചുവാങ്ങി ബ​ല​മാ​യിവരെ കൂട്ടിക്കൊണ്ടുപോകും;കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ ഏജന്‍റുമാ രുടെ തോന്ന്യാസം ഇങ്ങനെയൊക്കെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ലാ​ബ് ഏ​ജ​ന്‍റു​മാ​ർ വീ​ണ്ടും സ​ജീ​വം. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് സാ​ന്പി​ളു​മാ​യി ലാ​ബി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ കാ​ൻ​വാ​സ് ചെ​യ്യാ​നാ​യി നാ​ലം​ഗ സം​ഘ​മാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​റ​ങ്ങു​ന്ന​ത്. പ്രാ​യ​മാ​യ​വ​രാ​ണെ​ങ്കി​ൽ കു​റി​പ്പ​ടി​യും സാ​ന്പി​ളും ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി ലാ​ബി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​വ​ർ വ​രെ​യു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ.

യു​വ​തി​ക്ക് കാ​ൻ​സ​ർ ബാ​ധ​യെ​ന്ന് സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്നു​ള്ള തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ല്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ജ​ന​രോ​ഷം ഭ​യ​ന്ന കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​ർ ര​ണ്ടു​ദി​വ​സം മാ​റി നി​ന്നെ​ങ്കി​ലും വീ​ണ്ടും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ചാ​ർ​ജ് കു​റ​വ്, വേ​ഗം പ​രി​ശോ​ധ​നാ ഫ​ലം കി​ട്ടും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ആ​ളു​ക​ളെ വ​ശീ​ക​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൊ​ടി​പാ​റ ലാ​ബി​നു മു​ന്നി​ൽ നി​ന്നു​വ​രെ ആ​ളു​ക​ളെ കാ​ൻ​വാ​സ് ചെ​യ്യു​ന്ന ഏ​ജ​ന്‍റു​മാ​രു​ണ്ട്.

പ​ത്തും പ​തി​ന​ഞ്ചും ഇ​രു​പ​തും ശ​ത​മാ​നം തു​ക​യാ​ണ് കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്. ചി​ല രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ലാ​ബി​നു പു​റ​മേ സ്വ​കാ​ര്യ ലാ​ബി​ലേ​ക്കും ഡോ​ക്ട​ർ​മാ​ർ കു​റി​പ്പു ന​ല്കാ​റു​ണ്ട്. ഇ​ത് രോ​ഗ നി​ർ​ണ​യ​ത്തി​ന്‍റെ കൃ​ത്യ​ത​യ്ക്കാ​ണ്. അ​ല്ലാ​തെ സ്വ​കാ​ര്യ ലാ​ബി​നെ സ​ഹാ​യി​ക്കാ​നല്ല. എ​ന്നാ​ൽ ലാ​ബ് ഏ​ജ​ന്‍റു​മാ​ർ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ക​യ​റി കാ​ൻ​വാ​സ് ചെ​യ്യു​ന്ന ന​ട​പ​ടി ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.

ഏ​താ​നും വ​ർ​ഷം മു​ൻ​പ് കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​രെ നി​യ​ന്ത്രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യെ​ങ്കി​ലും അ​ധി​കം ദി​വ​സം നി​ല​നി​ന്നി​ല്ല. ചില ഡോ​ക്ട​ർ​മാ​രും പ്രത്യേക സ്വ​കാ​ര്യ ലാ​ബി​ലേ​ക്ക് മാ​ത്രം പ​രി​ശോ​ധ​ന​യ്ക്ക് കു​റി​പ്പ് ന​ല്കു​ന്നു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ചി​ല ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സ്ഥി​ര​മാ​യി കു​റി​ച്ചു ന​ല്കി​യി​രു​ന്ന​ത് തെ​റ്റാ​യ റി​പ്പോ​ർട്ട് ന​ൽകി​യ ലാ​ബി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

ലാ​ബി​ൽ ഏ​തൊ​ക്കെ ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ സം​വി​ധാ​നം ഉ​ണ്ടെ​ന്നോ, ഇ​ത് എ​വി​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നോ കു​റി​ച്ചു ന​ല്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കു പോ​ലും അ​റി​യി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. സ്വ​കാ​ര്യ ലാ​ബിി​ലേ​ക്ക് ബ​യോ​പ്സി​ക്ക് നിർ​ദ്ദേ​ശി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ നി​ര​ത്തു​ന്ന കാ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​തോ​ള​ജി ലാ​ബി​ൽ നി​ന്നും വി​ര​മി​ച്ച ഒ​രു സീ​നി​യ​ർ ഡോ​ക്ട​റാ​ണ് ഈ ​സ്വ​കാ​ര്യ ലാ​ബി​ന്‍റെ ബ​യോ​പ്സി ചീ​ഫ് എ​ന്ന​താ​ണ്.

എ​ന്നാ​ൽ ഈ ​ചീ​ഫ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള ഒ​ന്നി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ ലാ​ബി​ന്‍റെ ബ​യോ​പ്സി ചീ​ഫ് ആ​ണെ​ന്നും പ​റ​യു​ന്നു. അ​തി​നാ​ൽ ഇ​ദ്ദേ​ഹം ഒ​പ്പു​വ​യ്ക്കു​ന്ന പ​രി​ശോ​ധ​നാ ഫ​ലം നൂ​റ് ശ​ത​മാ​ന​വും ഡോ​ക്ട​ർ​മാ​ർ വി​ശ്വ​സി​ക്കു​ന്നു.

അ​ങ്ങ​നെ വി​ശ്വ​സി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ചി​റ​യ്ക്ക​ൽ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ര​ജ​നി​ക്ക് കാ​ൻ​സ​റി​ന് ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​തോ​ള​ജി ലാ​ബി​ൽ നി​ന്നും ല​ഭി​ച്ച ബ​യോ​പ്സി റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ​ക്ക് കാ​ൻ​സ​റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കീ​മോ​തെ​റാ​പ്പി​യു​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ നി​ർ​ത്തി​വ​യ്ക്കു​ക​യും വീ​ട്ട​മ്മ​യു​ടെ മാ​റി​ട​ത്തി​ലെ മു​ഴ പി​ന്നീ​ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts