മു​ക്കു​പ​ണ്ടം ന​ല്‍​കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​രോ​പ്പ​ട എ​സ്എ​ന്‍ പു​രം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​ക്ഷ​ര​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റെ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഡി. ​ദി​ല്‍​ജി​ത്തിനെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഇ​ന്ന​ലെ വൈ​കുന്നേരം വേ​ളൂ​ര്‍ മാ​ണി​ക്കു​ന്നം ഭാ​ഗ​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ​ത്തി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടു ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണം പൂ​ശി​യ ക​മ്പി​വ​ള ന​ല്‍​കി​യാ​ണ് 31,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ദി​ല്‍​ജി​ത്തി​ന് കോ​ട്ട​യം ഈ​സ്റ്റ്, ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, ല​പ്പു​ഴ, മു​ഹ​മ്മ, കി​ഴ് വാ​യ്പു​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.

Related posts

Leave a Comment