​നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​കം ,​ അ​വി​ടെ മ​ന്ത്രി​യെ​ന്നോ ത​ന്ത്രി​യെ​ന്നോ വേ​ര്‍​തി​രി​വി​ല്ല; ത​ന്ത്രി​യെ​യും പ​ന്ത​ളം കൊ​ട്ടാ​ര​ത്തെ​യും  വി​മ​ര്‍​ശി​ച്ച് ജി.സു​ധാ​ക​രൻ

ച​വ​റ: ത​ന്ത്രി​യേ​യും പ​ന്ത​ളം രാ​ജ​കൊ​ട്ടാ​ര​ത്തെ​യും വീണ്ടും വി​മ​ര്‍​ശി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ച​വ​റ​യി​ൽ വെ​റ്റ​മു​ക്ക്-​താ​മ​ര​ക്കു​ളം റോ​ഡി​ന്‍റെ നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രസംഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ര്‍​ക്കി​ത​രെ വി​മ​ര്‍​ശ​ന ശ​ര​ങ്ങ​ള്‍ മ​ന്ത്രി തൊ​ടു​ത്തു വി​ട്ട​ത്.​

ത​ന്ത്രി​മാ​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത് പോ​ലെ ക​രാ​റു​കാ​ര്‍ സ​മ​രം ചെ​യ്ത് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്ക​രു​ത്.​ ആ​ധു​നി​ക കാ​ല​ത്തും രാ​ജാ​ക്ക​ന്‍​മാ​ര​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ന​ട​ക്കു​ന്നു​ണ്ട​്. അ​വ​ര്‍ ഫ്യൂ​ഡ​ല്‍ ഭ​ര​ണം തി​രി​ച്ച് കൊ​ണ്ടു​വാ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. രാ​ജ​വാ​ഴ്ച ഇ​ല്ലാ​താ​ക്കി​യ കാ​ര്യം ഇ​പ്പോ​ഴും ചി​ല​ര്‍​ക്ക​റി​യ​ല്ല.​

ത​ന്ത്രി​യു​ടെ വാ​ക്കു​ക​ള​ല്ല ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. നി​യ​മം ന​ട​ത്താ​ന്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ മു​ന്നി​ട്ട​റ​ങ്ങു​മ്പോ​ള്‍ അ​തി​ന് ത​ട​സ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല. പ​ത്മ​നാ​ഭ സ്വാമി ക്ഷേ​ത്രം മാ​ത്ര​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ധീന​ത​യി​ല​ല്ലാ​ത്ത​ത്.

ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​പ്പോ​ഴും രാ​ജാ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​ര്‍ നി​യ​മ​ത്തെ അ​നു​സ​രി​ക്കു​ന്നി​ല്ല. ​നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്. ​അ​വി​ടെ മ​ന്ത്രി​യെ​ന്നോ ത​ന്ത്രി​യെ​ന്നോ വേ​ര്‍​തി​രി​വി​ല്ല.​ സ്ത്രീ​ക​ളു​ടെ ക​ണ്ണു​നീ​ര്‍ വീ​ഴ്ത്തു​ന്ന​വ​ര്‍​ക്ക് ഒ​രി​ക്ക​ലും ഗു​ണം പി​ടി​ക്കി​ല്ലെന്നും മന്ത്രി പറഞ്ഞു.

Related posts