ലോ​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​കളും ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​ജ​ന്‍റു​മാ​രെ​യും ദ്രോ​ഹി​ക്കു​ന്നതെന്ന് ഐഎ​ന്‍ടിയുസി

കൊ​ല്ലം: പ്ര​ള​യ​ത്തി​ലും സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലും ത​ക​ര്‍​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ലോ​ട്ട​റി വ്യാ​പാ​രി​ക​ളെ​യും സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക​മാ​യി ദ്രോ​ഹി​ക്കു​ന്ന​താ​യി ഓള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (ഐഎ​ന്‍ ടിയുസി. )കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ലോ​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ല്ലാം ത​ന്നെ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ദ്രോ​ഹി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ​ന്നും ഐഎൻടിയുസി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി കൊ​ല്ലം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ട്ട​റി ക​ട​ക​ളി​ല്‍ ക​യ​റി​യും തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

ബ​ന്ദോ ഹ​ര്‍​ത്താ​ലോ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് മൊ​ത്തം എ​ടു​ക്കു​വാ​ന്‍ ഏ​ജ​ന്‍റുമാ​രെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​തി​രെ​യും ലോ​ട്ട​റി​യി​ല്‍ വേ​ണ്ടു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ത്ത​തി​ലും പ്ര​ധി​ഷേ​ധി​ച്ച് ഓൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്റ്‌​സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 15 ന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ല്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ബി.​രാ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഫി​ലി​പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കേ​വി​ള ശ​ശി, പ​ള്ളി​മു​ക്ക് എ​ച്ച്.​താ​ജു​ദീ​ന്‍, വി​ള​യ​ത്ത് രാ​ധാ​കൃ​ഷ്ണ​ന്‍, എം.​എ​സ്.​ശ്രീ​കു​മാ​ര്‍, എ​സ്.​സ​ലാ​ഹു​ദീ​ന്‍, പി.​സി.​കു​ഞ്ഞു​മോ​ന്‍, തൊ​ളി​ക്ക​ല്‍ സു​നി​ല്‍, തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts