തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞദിവസം തന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു.
ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: സംഭവം വാമനപുരത്ത്
