മൂന്ന് വയസുളള മകൾ തനിച്ചായി; അ​ഞ്ച​ലി​ൽ ദമ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ; മേൽ നടപടികൾ സ്വീകരിച്ച് പോലീസ്

കൊ​ല്ലം: ദ​മ്പ​തി​ക​ളെ വീടിനു​ള്ളി​ൽ മ​രി​ച്ച ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഇ​ട​മു​ള​യ്ക്ക​ൽ അ​മൃ​ത​ഭ​വ​നി​ൽ സു​നി​ൽ (34), ഭാ​ര്യ സു​ജി​നി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ജി​നി​യു​ടെ മൃ​ത​ദേ​ഹം ത​റ​യി​ലും സു​നി​ലി​നെ തൂ​ങ്ങി​ മ​രി​ച്ച​ നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ബുധനാഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്നു ​ക​രു​തു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​നി​ൽ തൂ​ങ്ങി​ മ​രി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ദ​ന്പ​തി​ക​ൾ​ക്ക് മൂ​ന്നു​വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്. അ​ഞ്ച​ൽ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടികൾ ​സ്വീ​ക​രി​ച്ചു​.

Related posts

Leave a Comment