പ്ര​കോ​പി​പ്പി​ച്ചാ​ൽ മ​റു​പ​ടി ആ​ണ​വാ​യു​ധം കിം ​ജോ​ങ് ഉ​ൻ

പ്യോം​ങ്യാം​ഗ്: അ​മേ​രി​ക്ക​യും ദ​ക്ഷി​ണ കൊ​റി​യ​യു​മ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ര കൊ​റി​യ. ത​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും ഒ​രു ശ​ത്രു ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചാ​ൽ ആ​ണ​വ ആ​ക്ര​മ​ണം ന​ട​ത്താ​ൻ മ​ടി​ക്കി​ല്ലെ​ന്ന് ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ൻ പ​റ​ഞ്ഞു.

ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര കൊ​റി​യ​ൻ മി​സൈ​ൽ ബ്യൂ​റോ​യു​ടെ കീ​ഴി​ലു​ള്ള സൈ​നി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ഴാ​ണ് കിം ​ജോ​ങ് ഉ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നു കെ​സി​എ​ൻ​എ വാ​ർ​ത്താ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

“നി​ല​വി​ൽ രാ​ജ്യം മു​ന്നേ​റു​ന്ന​ത് നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ശ​ത്രു​ക്ക​ൾ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​കോ​പി​പ്പി​ക്കു​മ്പോ​ൾ തി​രി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണ് ശ​രി​യാ​യ രീ​തി’ – കിം ​ജോ​ങ് ഉ​ൻ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര കൊ​റി​യ​യ്ക്കു​നേ​രേ അ​മേ​രി​ക്ക​യി​ൽ​നി​ന്നും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്ന ഭീ​ഷ​ണി​ക​ളെ ഉ​ത്ത​ര​കൊ​റി​യ അ​പ​ല​പി​ച്ചു.

Related posts

Leave a Comment