ഭ​ർ​ത്താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ; അ​യ​ൽ​വാ​സി​ക്കെ​തി​രേ വീ​ട്ട​മ്മ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി

ചെ​റാ​യി: ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​യ​ൽ​വാ​സി ക​ള്ള​ക്കേ​സ് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് ക​ണി​യ​ന്ത​റ ഗീ​താ​മ​ണി​യാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷ് (54) ക​ഴി​ഞ്ഞ 27ന് ​വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു മൂ​ന്നു​ദി​വ​സം മു​ന്പ് അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചോ​ദി​ക്കാ​ൻ ചെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വി​നു മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ക​ളു​ടെ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ അ​യ​ൽ​വാ​സി​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

ഇ​തി​നു​ശേ​ഷം കേ​സി​നു ബ​ലം കി​ട്ടാ​ൻ ത​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തെ മ​ക​ളോ​ട് അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സി​ൽ കേ​സു​കൊ​ടു​ക്കു​മെ​ന്നും കു​ടും​ബ​ത്തെ നാ​റ്റി​ക്കു​മെ​ന്നും ഭ​ർ​ത്താ​വി​നെ അ​യ​ൽ​വാ​സി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്രേ. ഈ ​മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts