കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മു​സ്ലീം സ​മു​ദാ​യ​ത്തെ ഭ​യ​പ്പെ​ടു​ത്തി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നുവെന്ന് ടി.​പി. സെ​ൻ​കു​മാ​ർ

പ​റ​വൂ​ർ: കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മു​സ്ലീം സ​മു​ദാ​യ​ത്തെ ഭ​യ​പ്പെ​ടു​ത്തി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ സ്വാ​ഭി​മാ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, സി.​ജി. ക​മ​ലാ​കാ​ന്ത​ൻ, ര​ഞ്ജി​ത്ത് എ​സ്. ഭ​ദ്ര​ൻ, എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ.​ബി. ബി​ജു, പ്ര​കാ​ശ​ൻ തു​ണ്ട​ത്തും​ക​ട​വ്, എം.​സി. സാ​ബു ശാ​ന്തി, കെ.​ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts