ബസ് കാത്തുനിന്ന  പതിനഞ്ചുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ 18കാ​ര​ൻ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​ന​ഞ്ചു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച 18കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​റ​മ്പാ​യി ചേ​രി​ക്ക​മ്പ​നി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ ജോ​ഷി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഞാ​യ​റാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വം.

മ​മ്പ​റ​ത്ത് ബ​സ് കാ​ത്തു നി​ല്ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. പോ​ക്സോ വ​കു​പ്പു പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts