പാര്‍ക്കില്‍ പോയപ്പോള്‍ ഭാര്യയുടെ ബന്ധുവായ യുവതിയുടെ വക ചുടുചുംബനം ! പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി…

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ദോഷം ഇലയ്ക്കാണെന്നു പറയുന്നതുപോലെയായി തമിഴ്‌നാട്ടിലെ ഒരു പോലീസുകാരന് കിട്ടിയ പണി.

പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധുവിന്റെ ചുംബനം ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലാണ് സംഭവം.

കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്‌സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടി.

യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളില്‍ ചുംബിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി.

അതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് അയച്ചു കൊടുത്തു.

ശനിയാഴ്ച രാവിലെയോടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് നടപടി. സംഭവം നടക്കുന്ന സമയത്ത് ബാലാജി യൂണിഫോമിലായിരുന്നു.

അതിനാല്‍ തെറ്റായ സന്ദേശമാണ് ദൃശ്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധരന്‍ ബാലാജിക്ക് എതിരെ നടപടി എടുത്തത്.

വിവാഹത്തിന് ശേഷമാണ് ഭാര്യയുടെ ബന്ധുവുമായി ബാലാജി ചങ്ങാത്തത്തിലായത്. യുവതിയോടൊപ്പമായിരുന്നു ബാലാജി പാര്‍ക്കിലെത്തിയത്.

Related posts

Leave a Comment