സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യം തു​ക കാ​ര്യ​ക്ഷ​മ​മാ​യി വി​ത​ര​ണം ചെ​യ്യ​ണമെന്ന് വി.​എ​സ് . സു​നി​ൽ​കു​മാ​ർ

പാലക്കാട്: മ​ണ്ണൊ​ലി​പ്പും മ​ല​യി​ടി​ഞ്ഞ​തു മൂ​ലം ന​ഷ്ട​പ്പെ​ട്ട ഭൂ​മി വീ​ണ്ടെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യം തു​ക കാ​ര്യ​ക്ഷ​മ​മാ​യി വി​ത​ര​ണം ചെ​യ​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​ർ ജീ​വ​ന​വും പു​ന​രു​ദ്ധാ​ര​ണ​വും ല​ക്ഷ്യ​മാ​ക്കു​ന്ന ഏ​ക​ദി​ന ക​ർ​മ്മ പ​രി​പാ​ടി പു​ന​ർ​ജ്ജ​നി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യ പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ പി.​ഉ​ഷ്, ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ്റ്റെ​ല്ല ജേ​ക്ക​ബ്, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​കാ​ഞ്ച​ന സു​ദേ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എ.​ഗീ​ത ടീ​ച്ച​ർ, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി​ൻ വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​രാ​ജ​ൻ, മ​ല​ന്പു​ഴ എം.​എ​ൽ.​എ​യു​ടെ പോ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ. അ​നി​ൽ​കു​മാ​ർ ഡോ.​സു​നി​ൽ മു​രു​ക​ൻ എ​ന്നി​വ​ർചടങ്ങിൽ സം​സാ​രി​ച്ചു.

Related posts