പറഞ്ഞത് പച്ചക്കള്ളം! തുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു; ഒടുവില്‍ ജാമ്യവും

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ടു പേരുടെ ആൾ ജാമ്യത്തിലുമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ക്രൈബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയതിനു ശേഷമായിരുന്നു അറസ്റ്റ്.

ഉച്ചയ്ക്ക് ശേഷം 2.15ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ തനിക്ക് കൃഷിയിടമുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്ട്രേഷൻ നടത്തിയതെന്നും ആദ്യവട്ട ചോദ്യം ചെയ്യലിനിടെ സുരേഷ്ഗോപി പറഞ്ഞിരുനനു. എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ പുതുച്ചേരിയില് അദ്ദേഹത്തിന് സ്ഥലമില്ലെന്ന് തെളിഞ്ഞു.

തമിഴ്നാട്ടിലാണ് നടന് സ്ഥലമുള്ളത് എന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശ പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Related posts