ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം; ര​തീ​ശ​ന്‍റെ അ​ച്ഛ​ൻ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​ക്ക്; സി​പി​എ​മ്മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ബി​ജെ​പി; പോലീസെത്തി പരിശോധന നടത്തി

bjp-lകീ​ച്ചേ​രി(കണ്ണൂർ): ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം. കീ​ച്ചേ​രി കോ​ല​ത്ത്‌​വ​യ​ൽ റോ​ഡി​ലെ ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​തീ​ഷി​ന്‍റെ വീ​ടി​നു​നേ​രേ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു.

ജ​ന​ലി​നു സ​മീ​പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ര​തീ​ശ​ന്‍റെ അ​ച്ഛ​ൻ ത​ല​നാ​രി​ഴ​ക്കാ​ണ് ക​ല്ലേ​റി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടുകാർ പു​റ​ത്തു​വ​രു​ന്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. സി​പി​എ​മ്മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണ​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ല്യാ​ശേ​രി 13ാം വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ര​തീ​ഷ് മ​ത്സ​രി​ച്ചി​രു​ന്നു. അ​ന്നു മു​ത​ൽ ഭീ​ഷ​ണി​യു​ള്ള​താ​യി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബേ​ബി സു​നാ​ഗ​ർ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഗം​ഗാ​ധ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്  വി​ജ​യ​ൻ മാ​ങ്ങാ​ട്  എ​ന്നി​വ​ർ ര​തീ​ഷി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Related posts