സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി ഇതോ? സാമൂഹ്യ പ്രവര്‍ത്തകയുടെ ചിത്രം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; ഷെയര്‍ ചെയ്തവരും നിരീക്ഷണത്തില്‍

Swamiവി​ഴി​ഞ്ഞം:​ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച സ്വ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ന്ന രീ​തി​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​ടെ ചി​ത്രം വാ​ട്സ്ആപ്പി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ന്നു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.എ​ന്നാ​ൽ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ക്ക​യ​ച്ചി​ട്ടു​ണ്ട്.​

പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു.പ​രാ​തി​ക്കാ​രി​യാ​യ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ ചി​ത്ര​വും, അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​വും ഇ​വ​ർ വാ​ട്സാ​പ്പി​ലൂ​ടെ ഷെ​യ​ർ ചെ​യ്തി​രു​ന്ന​താ​യി പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​രെ കൂ​ട​തെ ചി​ത്രം ഷെ​യ​ർ ചെ​യ്ത നി​ര​വ​ധി​പേ​ർ പോ​ലീ​സ് സൈ​ബ​ർ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ഷ​ണ​ത്തി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം വേ​ഗ​ത്തി​ലാ​ക്കാ​നു​ള​ള അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​ഴി​ഞ്ഞം സി​ഐ എ​ൻ. ഷി​ബു പ​റ​ഞ്ഞു.

Related posts