അമ്മയാണ് മറക്കരുത്..! പണത്തെ ചൊല്ലിയുള്ള തര്‍ക്കം; മകനും മരുമകളും ചേര്‍ന്ന് അമ്മയെ തല്ലിച്ചതച്ചു; വയോധികയെ രക്ഷിക്കാന്‍ പോലീസില്‍ വിവരമറിയിച്ചത് നാട്ടുകാര്‍

ammaവി​ഴി​ഞ്ഞം: പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കൈ​യാങ്ക​ളി​യി​ൽ അ​വ​സാ​നി​ച്ചു. മ​ക​നും മ​രു​മ​ക​ളും മ​രു​മ​ക​ളു​ടെ സ​ഹോ​ദ​ര​നും ചേ​ർ​ന്ന് വ​യോ​ധി​ക​യെ ത​ല്ലി​ച്ച​ത​ച്ചു.​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​റു​പ​തു​ക​രി​യെ പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ക്കി. മ​രു​മ​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും മൂ​ല സ്വ​ദേ​ശി മേ​രി(60) ക്കാ​ണ് മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ്ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ മേ​രി മ​ക​നി​ൽ നി​ന്ന് അ​ഞ്ച​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ഇ​തി​നെ ചൊ​ല്ലി കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട്ടി​ൽ ക​ല​ഹം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട​റി​യി​ച്ചു.​ഇ​തി​നി​ട​യി​ൽ മേ​രി​യു​ടെ മ​രു​മ​ക​ൾ സി​ന്ധു സ്വ​ന്തം വീ​ടാ​യ കൊ​ച്ചു​പ​ള്ളി​യി​ലേ​ക്ക് പി​ണ​ങ്ങി​പ്പോ​യി. ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​തി​യെ മ​ട​ക്കി​കൊ​ണ്ടു​വ​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​ന്ന​ലെ വീ​ണ്ടു​മു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.​ത​ല​ക്ക​ടി​യേ​റ്റ് നി​ലം​പ​തി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വ​യോ​ധി​ക​യെ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ​പോ​ലി​സെ​ത്തി മേ​രി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വയോധിക അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts