ഈ യൂണിവേഴ്സിറ്റിയില്‍ താടിമീശക്ക് നിരോധനം! നിരോധനം ശുചിത്വത്തിന്‍റെ പേരില്‍

ബെര്‍ലിന്‍: ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ സമ്പൂര്‍ണ താടി നിരോധനം. മെക്ക്ലെന്‍ബര്‍ഗ് വെസ്റ്റേൺ പൊമറേനിയ സംസ്ഥാനത്തെ ൈ്രഗഫ്സ്വാള്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് സന്പൂർണ താടി നിരോധനം ഏർപ്പെടുത്തിയത്.

ശുചിത്വത്തിന്‍റെ പേരിലാണ് താടി നിരോധനം. മുഴുവന്‍ താടി “ശുചിത്വം” മില്ലായ്മയുടെ പര്യായമെന്നുവരെ പറയുന്നു.

പുതിയ നിയമമായി മുഴുവന്‍ താടിക്കു പകരം മേല്‍ മീശ മാത്രമേ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുള്ളൂ.

ഇതുവരെ പൂര്‍ണ താടി ധരിച്ചിട്ടുള്ള ആര്‍ക്കും ഒരു റേസറിന്‍റെ ആവശ്യം കൂടിയേ തീരു.

അല്ലാത്തപക്ഷം എഫ്എഫ്പി 2 മാസ്കുകള്‍ വേണ്ടത്ര അനുയോജ്യമാകില്ല. ടീച്ചിംഗ് ആൻഡ് ട്രെയിനിംഗ് ക്ളിനിക്കിലെ ൈ്രകസിസ് ടീമില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അയച്ച ഇമെയിലിലെ അറിയിപ്പ് “നോര്‍ഡ്കുരിയര്‍” പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഷേവ് ഉടന്‍ ക്രമീകരിക്കുക എന്നാണ് പറയുന്നത്.

എന്നാല്‍ ൈ്രഗഫ്സ്വാള്‍ഡ് സര്‍വകലാശാലയിലെ മറ്റു വിഷയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതു ബാധകമല്ല.

അടുത്ത കാലത്തായി ഈ യൂണിവേഴ്സിറ്റില്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തിയിട്ടുണ്ട്.

ക്ളിനിക്കല്‍ മേഖലയില്‍, രോഗികളുടെയും മെഡിക്കല്‍ സ്ററാഫുകളുടെയും സുരക്ഷയുടെ കാര്യത്തില്‍ വ്യക്തിപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ ഒഴിവാക്കാനാവില്ല.

ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് ഡ്യൂട്ടിസമയത്ത് കൈയിലും മറ്റും ആഭരണങ്ങള്‍ അണിയുന്നത് ജര്‍മനിയില്‍ അനുവദനീയമല്ല.

ജോസ് കുന്പിളുവേലിൽ

Related posts

Leave a Comment