വീ​ട്ടു​ജോ​ലി​യ്ക്ക് നി​ര്‍​ത്തി​യ 10 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു ! പൈ​ല​റ്റി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും ‘ശ​രി​യാ​ക്കി’ ആ​ള്‍​ക്കൂ​ട്ടം;​വീ​ഡി​യോ വൈ​റ​ല്‍

വീ​ട്ടു​ജോ​ലി​യ്ക്ക് നി​ര്‍​ത്തി​യ പ​ത്തു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് പൈ​ല​റ്റി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും പൊ​തി​രെ ത​ല്ലി ജ​ന​ക്കൂ​ട്ടം. ഡ​ല്‍​ഹി​യി​ലെ ദ്വാ​ര​ക​യി​ലാ​ണ് സം​ഭ​വം പൈ​ല​റ്റ് യൂ​ണി​ഫോ​മി​ലു​ള​ള യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം വ​ലി​ച്ചി​ട്ട് ത​ല്ലു​ന്ന​തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ത​ല്ല​രു​തേ​യെ​ന്ന് യു​വ​തി അ​പേ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു വ​ക​വെ​യ്ക്കാ​തെ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ള്‍ യു​വ​തി​യു​ടെ മു​ടി​യി​ല്‍​പി​ടി​ച്ച് വ​ലി​ച്ചി​ട്ട് ത​ല്ലു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. യു​വ​തി ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ആ​ള്‍​ക്കൂ​ട്ടം അ​തു​കേ​ള്‍​ക്കാ​തെ മ​ര്‍​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ചു. ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടു​മാ​സം മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി പൈ​ല​റ്റി​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ളി​ലെ മു​റി​വു​ക​ള്‍ ക​ണ്ട ബ​ന്ധു ഇ​ന്ന് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന വാ​ര്‍​ത്ത പ്ര​ദേ​ശ​മാ​കെ പ​ര​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ലും ക​ണ്ണി​നും താ​ഴെ​യു​ള്ള മു​റി​വേ​റ്റ…

Read More

മ​ല​പ്പു​റ​ത്ത് പ​ത്ത് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; 51കാ​ര​ന് 20 വ​ര്‍​ഷം ത​ട​വ്

മ​ല​പ്പു​റ​ത്ത് പ​ത്തു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന് ക​ഠി​ന ശി​ക്ഷ വി​ധി​ച്ച് നി​ല​മ്പൂ​ര്‍ പോ​ക്‌​സോ കോ​ട​തി. 20 വ​ര്‍​ഷം ത​ട​വും 70000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്. വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​തൊ​ടി അ​ബ്ദു​ള്ള എ​ന്ന അ​ബ്ദു​മാ​ന്‍ (51) നെ​യാ​ണ് നി​ല​മ്പൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജ് കെ ​പി ജോ​യ് ശി​ക്ഷി​ച്ച​ത്. 2015-2016 കാ​ല​യ​ള​വി​ല്‍ 10 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പ്ര​തി കൂ​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. പ്ര​തി ഒ​ടു​ക്കു​ന്ന പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി വി​ധി​ച്ചു. പ്ര​തി​യെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ക്കും. വ​ഴി​ക്ക​ട​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ത കേ​സി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി​രു​ന്ന കെ ​എം ദേ​വ​സ്യ, പി ​കെ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ…

Read More

അച്ഛന്‍ പത്തുവയസുള്ള മകളെ വിവാഹം ചെയ്തു കൊടുത്തത് തന്റെ പ്രായമുള്ളയാള്‍ക്ക് ! 35കാരന്‍ പെണ്‍കുട്ടിയെ വാങ്ങിയത് 50000 രൂപ നല്‍കി; മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

തന്നേക്കാള്‍ ഒരു വയസു മാത്രം പ്രായം കുറഞ്ഞ ആള്‍ക്ക് 10 വയസ്സുള്ള മകളെ വിവാഹം ചെയ്തു കൊടുത്ത് അച്ഛന്‍. 50000 രൂപയ്ക്കാണ് അച്ഛന്‍ ബാലികയെ 35 വയസുള്ള ആള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത്. ഗുജറാത്തിലെ ബനസ്‌കന്തയിലെ ആദിവാസി പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പൊലീസ് എസിപി കെഎം ജോസഫ് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേസില്‍ പൊലീസ് നടപടി. പൊലീസ് അന്വേഷണത്തിലാണ് ഇത് വിവാഹരൂപത്തിലുള്ള വില്‍പ്പനയാണെന്ന് വ്യക്തമായത്. ഗോവിന്ദ് താക്കൂര്‍ എന്നയാളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുന്‍പ് ബനസ്‌കന്തയ്ക്കടുത്ത് നടന്ന ആഘോഷത്തിനിടെ ജഗ് മല്‍ ഗമര്‍ എന്ന ഏജന്റാണ് പെണ്‍കുട്ടിയെ താക്കൂറിന് കാണിച്ചുകൊടുത്തത്. ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവര്‍ തമ്മില്‍ ധാരണയിലെത്തിയത്. എന്നാല്‍ ആദ്യഘട്ടമായി 50000 രൂപയാണ്…

Read More

12 വയസുകാരന്‍ അയല്‍വാസിയായ 10 വയസുകാരിയെ നാലു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു; ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പല്‍ഗര്‍: പന്ത്രണ്ടു വയസ്സുകാരന്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പത്തു വയസുകാരി ഗര്‍ഭിണിയായി. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ 12കാരകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളാണ്. കഴിഞ്ഞ നാല് മാസമായി ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് വയറ് വേദന അനുഭവപ്പെടുന്നുവെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് തുറന്ന് പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആണ്‍കുട്ടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരനായ മുന്‍ പ്രിന്‍സിപ്പാള്‍ കുടുങ്ങി; പെണ്‍കുട്ടിയുടെ കുടുംബം കഴിയുന്നത് ഇയാളുടെ വാടക വീട്ടില്‍…

ചെന്നൈ: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരന്‍ അറസ്റ്റില്‍. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് പ്രതി. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചു വരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിയില്‍ വന്നത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്ത് തന്നെയാണ് പ്രതി താമസിക്കുന്നത്. ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തു.വൃദ്ധന്‍ കുറ്റം സമ്മതിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിരമിച്ച ഇയാള്‍ സ്വന്തം വീടിനോട് ചേര്‍ന്ന് അഞ്ചു വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളുള്‍പ്പെടെ ഏഴു മക്കളാണ് ഇയാള്‍ക്കുള്ളത്.

Read More

വരച്ച ചിത്രങ്ങള്‍ തുണയായി; രണ്ടു വര്‍ഷമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അമ്മാവനില്‍ നിന്നും 10 വയസുകാരി രക്ഷപ്പെട്ടതിങ്ങനെ…

ബാലപീഡകര്‍ സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് യാതൊന്നും അറിയാത്തതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും പീഡനവിവരം പുറത്തു വരിക. പലപ്പോഴും ബന്ധുക്കളില്‍ നിന്നുമായിരിക്കും കുട്ടികള്‍ക്ക് പീഡനം നേരിടേണ്ടി വരുന്നത്. ഡല്‍ഹിയില്‍ നടന്ന ഇത്തരമൊരു സംഭവത്തില്‍ 10 വയസുകാരി ബാലികയ്ക്കു തുണയായത് അവള്‍ വരടച്ച ചിത്രങ്ങളാണ്. ആരുമറിയാതെ രണ്ടു വര്‍ഷമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അമ്മാവനില്‍ നിന്നുമാണ് അവള്‍ താന്‍ വരച്ച ചിത്രങ്ങള്‍ മൂലം രക്ഷപ്പെട്ടത്. പെണ്‍കുട്ടി വരച്ച ചിത്രം തെളിവായി സ്വീകരിച്ച ഡല്‍ഹി കോടതി പ്രതിക്ക് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു. എട്ടാം വയസ് മുതല്‍ കുട്ടി അമ്മാവനാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു. അമ്മ മരിച്ചതോടെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. മൊഴി നല്‍കാന്‍ പ്രാപ്തയല്ല പെണ്‍കുട്ടിയെന്നും അതിനാല്‍ കുട്ടിയെകൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാല്‍ കോടതി…

Read More