എസ്ആര്‍കെ അഭിനയിച്ച പാട്ടിന് സ്റ്റേജില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ‘അബ്‌റാം’; മകന്റെ പ്രകടനം കണ്ട് കണ്ണു നിറഞ്ഞു പോയെന്ന് കിംഗ് ഖാന്‍; വീഡിയോ വൈറല്‍

തങ്ങളുടെ മക്കള്‍ തങ്ങളെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ ഏതൊരു മാതാപിതാക്കളും അഭിമാനിക്കും.ഇത്തവണ ഈ ഭാഗ്യം ലഭിച്ചത് കിംഗ് ഖാന്‍ ഷാരൂഖിനാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്‌റാമാണ് സ്കൂളിലെ വാര്‍ഷിക പരിപാടിയില്‍ അച്ഛനെ കടത്തിവെട്ടിയത്. ഷാരൂഖ്, അമ്മ ഗൗരി, മൂത്ത സഹോദരന്‍ ആര്യന്‍, സഹോദരി സുഹാന എന്നിങ്ങനെ എല്ലാവരും അബ്രാമിന്റെ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. ഷാരൂഖിന്റെ ഹിറ്റ് ചിത്രം സ്വദേശിലെ ‘യേ താരാ വോ താരാ’ എന്ന ഹിറ്റ് ഗാനത്തിനാണ് നാലുവയസുകാരനായ അബ്‌റാം ചുവടുവച്ചത്. ഷാരൂഖാന്‍ ഒരു കൂട്ടം കുട്ടികളുമൊത്ത് നൃത്തം വയ്ക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. ഇവിടെ ഷാരൂഖിന്റെ റോളാണ് അബ്‌റാം ഗംഭീരമാക്കിയത്. അബ്‌റാമിന്റെ സഹപാഠികളും മോശമാക്കിയില്ല. അബ്‌റാം ഇത്തരത്തില്‍ പെര്‍ഫോം ചെയ്യുന്നത് ഇതാദ്യമല്ല. എന്നാല്‍ ഇത്തവണത്തെ പ്രകടനം വീട്ടുകാരെപ്പോലും അമ്പരപ്പിച്ചു. ഷാരൂഖിനെയും കുടുംബത്തെയും കൂടാതെ മറ്റു പല പ്രമുഖരും സദസിലുണ്ടായിരുന്നു. അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, മകള്‍…

Read More

അബ്‌റാം ആര്യന്റെ മകനല്ല; അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയിലുണ്ടായ കുട്ടിയെന്ന വാദത്തിന് വികാരഭരിതനായി മറുപടി നല്‍കി കിംഗ് ഖാന്‍

ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് അതാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബാദ്ഷാ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കപ്പെട്ടതും അതിനാലാണ്. അഭിനയവും ഗ്ലാമറും സ്റ്റൈലും കൊണ്ടു മാത്രമല്ല ഷാരൂഖ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കിംഗ് ഖാന്‍ കാണിക്കുന്ന കരുതല്‍ മറ്റുള്ള താരങ്ങള്‍ക്കു പോലും പ്രചോദനമാണ്. ഇതൊക്കെയാണെങ്കിലും ഗോസിപ്പുകള്‍ എന്നും എസ്ആര്‍കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ഗോസിപ്പ് ഷാരൂഖിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോണ്‍ഫറന്‍സില്‍ ഈ അപവാദപ്രചരണങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി. അതും വികാരനിര്‍ഭരനായി. ‘ഞാന്‍ 51 വയസ്സുള്ള നടന്‍. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്.  സ്വപ്നങ്ങള്‍…

Read More