കോട്ടയം: ട്രാഫിക് ചലാന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ് വ്യാപമാകുന്നു. റോഡ് നിയമലംഘനങ്ങൾ തടയുന്നതിനും പിഴ ഈടാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കിയതോടെ, ഇതിനെ മറയാക്കി തട്ടിപ്പുകാരും സജീവമായിരിക്കുകയാണ്. കേരളത്തിലും ഇന്ത്യയിലാകെയും ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന സൈബർ തട്ടിപ്പാണ് വ്യാജ ട്രാഫിക് ചലാന് സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പ്. നിങ്ങളുടെ വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്നും, ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് വ്യാജ സന്ദേശങ്ങളും ലിങ്കുകളും അയച്ചാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത്. സ്ഥിരമായി വാർത്തകളിൽ ഇടംനേടിയ സാഹചര്യത്തിൽ ഈ തട്ടിപ്പിനെതിരെ കേരള പൊലിസും മോട്ടോർ വാഹന വകുപ്പും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത്? വ്യാജ എസ്എംഎസുകൾ നിങ്ങളുടെ വാഹന നമ്പർ കാണിച്ച്, ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് കാണിച്ച് മൊബൈലിലേക്ക് സന്ദേശങ്ങൾ എത്തും. ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ “നിങ്ങളുടെ വണ്ടിക്ക് പിഴയുണ്ട്, ഉടൻ…
Read More